തെ​റ്റു​പ​റ്റി​യാ​ല്‍ തി​രു​ത്താ​നു​ള്ള ധാ​ര്‍​മി​ക​ത മാ​ധ്യ​മ​ങ്ങ​ള്‍​ക്കു​ണ്ടാ​വ​ണം: സ​ജി ചെ​റി​യാ​ൻ
Friday, September 27, 2024 6:32 AM IST
തി​രു​വ​ന​ന്ത​പു​രം : ചി​ല മാ​ധ്യ​മ​ങ്ങ​ളെ​ങ്കി​ലും ധാ​ര്‍​മി​ക​ത പു​ല​ര്‍​ത്താ​തെ അ​സ​ത്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ന​ല്‍​കി​യ വാ​ര്‍​ത്ത തെ​റ്റാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ല്‍ തി​രു​ത്താ​ന്‍ ത​യാ​റ​ക​ണ​മെ​ന്നും മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞു.

നി​ര്‍​ഭ​യ​നാ​യ പ​ത്രാ​ധി​പ​ര്‍ സ്വ​ദേ​ശാ​ഭി​മാ​നി കെ .​രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ നൂ​റ്റി​പ​തി​നാ​ലാം നാ​ടു​ക​ട​ത്ത​ൽ വാ​ർ​ഷി​ക ദി​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ് പാ​ള​യെ​ത്തെ സ്വ​ദേ​ശാ​ഭി​മാ​നി പ്ര​തി​മ​ക്ക് മു​ന്നി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ​യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​രു​പ​താം നൂ​റ്റാ​ണ്ട് ക​ണ്ട ഏ​റ്റ​വും സാ​ഹ​സി​ക​നാ​യ പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു സ്വ​ദേ​ശാ​ഭി​മാ​നി രാ​മ​കൃ​ഷ്ണ​പി​ള്ള. അ​ദ്ദേ​ഹം ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ന മു​ല്യ​ങ്ങ​ള്‍ പ്ര​സ​ക്ത​മാ​കു​ന്ന കാ​ല​ഘ​ട്ട​മാ​ണി​തെ​ന്നും സ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞു.


മു​ന്‍ സ്പീ​ക്ക​ര്‍ എം .​വി​ജ​യ​കു​മാ​ര്‍, മു​ന്‍ എം​പി പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍, ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വ് ജെ .​ആ​ര്‍ .പ​ത്മ​കു​മാ​ര്‍, പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ നി​യു​ക്ത സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ .​പി.​റ​ജി, മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രാ​യ കെ. ​പി. മോ​ഹ​ന​ന്‍, മ​ല​യി​ന്‍​കീ​ഴ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.