പേരൂര്‍ക്കട: നഗരഹൃദയത്തില്‍ വനോദ്യാനം ഒരുക്കി തിരുവനന്തപുരം വനംവകുപ്പ്. വഴുതക്കാട് നിര്‍മിച്ച 'വൈണവി' എന്നുപേരിട്ട വനോദ്യാനമാണ് വനാന്തരീക്ഷമൊരുക്കിയിരിക്കുന്നത്. പാറക്കെട്ടകളും പുല്ക്കുടിലും ചെറുവെള്ളച്ചാട്ടവും ആമ്പല്‍ പൊയ്കയും വനോദ്യാനത്തിന്റെ ഭാഗമാണ്.
വനംവകുപ്പ് മേധാവി ഗംഗാസിംഗ് വനോദ്യാനം ഉദ്ഘാടനം ചെയ്തു. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രമോദ് ജി. കൃഷ്ണന്, ഫിനാന്‍സ് ഓഫീസര്‍ ജെന്നി പാപ്പച്ചന്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പ്രസീത, എഫ്ഐബി ഡയറക്ടര്‍ ജെ.ആര്.അനി, എസ്റ്റേറ്റ് ഓഫീസര്‍ എസ്.എസ്.ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു.