നി​രാ​ഹാ​ര സ​മ​രം സം​ഘ​ടി​പ്പി​ച്ചു
Friday, September 27, 2024 6:39 AM IST
നേ​മം: സി​പി​എം ഭ​രി​ക്കു​ന്ന നേ​മം സ​ഹ​ക​ര​ണ ബാ​ങ്കി​ന് മു​ന്നി​ൽ നി​ക്ഷേ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി ഇ​ന്ന​ലെ രാ​വി​ലെ 10ന് ​ബാ​ങ്ക് മു​ന്നി​ൽ സ​മ​ര​സ​മി​തി മു​ഖ്യ ര​ക്ഷാ​ധി​കാ​രി എ​സ്.​മു​ജീ​ബ് റ​ഹ്മാ​ൻ ക​ൺ​വീ​ന​ർ കൈ​മ​നം സു​രേ​ഷ് എ​ന്നി​വ​രാ​ണ് ഏ​ക​ദി​ന നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി​യ​ത.​

നി​ക്ഷേ​പ​ക​ർ നേ​മം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​നോ കേ​സെ​ടു​ക്കു​വാ​നോ പോ​ലീ​സ് ത​യാ​റാ​കാ​തെ ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്ന് നി​ക്ഷേ​പ​ക​രു​ടെ കൂ​ട്ടാ​യ്മ ആ​രോ​പി​ച്ചു. നി​ക്ഷേ​പ​ക​ർ​ക്ക് പ​ണം തി​രി​കെ കി​ട്ടാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം രൂ​ക്ഷ​മാ​യ​ത്.


ക​ഴി​ഞ്ഞ​ദി​വ​സം യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബാ​ങ്കി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു.
നി​ക്ഷേ​പ​ക​രു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന പോ​ലീ​സ് സ​മ​ര​സ​മി​തി നേ​താ​ക്ക​ളെ ഇ​ന്ന് ച​ർ​ച്ച​യ്ക്ക് വി​ളി​ച്ചി​ട്ടു​ണ്ട്.