കൺവൻഷൻ ഉദ്ഘാടനം ചെയ്തു
Friday, September 27, 2024 6:32 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ചു നി​ൽ​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നെ ഇ​ട​തു​പ​ക്ഷ ഭ​ര​ണ​ത്തി​ൽനി​ന്നും മോ​ചി​പ്പി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഒ​റ്റ​ക്കെ​ട്ടാ​യി അ​ണി​നി​ര​ക്ക​ണ​മെ​ന്നു കെ. മു​ര​ളീ​ധ​ര​ൻ.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളു​ടെ ക​ണ്‍​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ് തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ ജ​ന​ജീ​വി​തം സ​മ​സ്ത മേ​ഖ​ല​ക​ളി​ലും ദു​സ​ഹ​മാ​ക്കി​യ ഭ​ര​ണ​ത്തി​നെ ജ​ന​ങ്ങ​ൾ വ​ലി​ച്ചെ​റി​യും.

തൃ​ശൂ​രി​ൽ പൂ​ര​ത്തി​ന് ഒ​രു ദി​വ​സം മാ​ത്ര​മാ​ണ് വെ​ടി​ക്കെ​ട്ട് ഉ​ള്ള​തെ​ങ്കി​ൽ ഇ​പ്പോ​ൾ എ​ല്ലാ ദി​വ​സ​വും പൂ​ര​ത്തെ​ച്ചൊ​ല്ലി വെ​ടി​ക്കെ​ട്ടാ​ണ്. പൂ​രം ക​ല​ക്കി തൃ​ശൂ​രി​ൽ ബി​ജെ​പി​യെ ജ​യി​പ്പി​ച്ച സിപിഎം ​തി​രു​വ​ന​ന്ത​പു​ര​ത്ത് പൊ​ങ്കാ​ല ക​ല​ക്കി ബിജെപി​യെ വി​ജ​യി​പ്പി​ക്കാ​നു​ള്ള ഗൂ​ഢ​നീ​ക്ക​ത്തി​ലാ​ണെ​ന്നു മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു.


ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സിസി ​പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​റു മാ​സ​ത്തെ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​ടെ രൂ​പ​രേ​ഖ സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു.

വി.​എ​സ്.​ ശി​വ​കു​മാ​ർ, വ​ർ​ക്ക​ല ക​ഹാ​ർ, കെ.​ മോ​ഹ​ൻ​കു​മാ​ർ, മ​രി​യാ​പു​രം ശ്രീ​കു​മാ​ർ, ജി.​എ​സ്.​ബാ​ബു, മ​ണ​ക്കാ​ട് സു​രേ​ഷ് എ​ൻ.​ പീ​താം​ബ​ര​ക്കു​റു​പ്പ്, എം ​ആ​ർ. ര​ഘു​ച​ന്ദ്ര ബാ​ൽ, എം. ​എ. വാ​ഹി​ദ്, ശ​ബ​രി​നാ​ഥ​ൻ പി.​കെ .വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.