വിഴിഞ്ഞം: എടിഎം കൗണ്ടർ അടിച്ചു തകർത്തതായി പരാതി. പരണിയം വഴിമുക്കിൽ പ്രവർത്തിക്കുന്ന ഹിറ്റാച്ചി കമ്പനിയുടെ എടിഎം കൗണ്ടറാണ് ഇന്നലെ രാത്രിയിൽ ആക്രമിക്കപ്പെട്ടത്.
കൗണ്ടറിന്റെ ഗ്ലാസുകളും എടിഎം മെഷിന്റെ സ്ക്രീനിനും തകരാറ് സംഭവിച്ചതായി കാഞ്ഞിരംകുളം പോലീസ് അറിയിച്ചു.
പരണിയം സ്വദേശി പോൺസ് എന്നയാളാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും ഇയാൾ മാനസികവിഭ്രാന്തിയുള്ള ആളാണെന്നും പോലീസ് പറയുന്നു.