തിരുവനന്തപുരം: തോപ്പിൽ മുഹമ്മദ് മീരാൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം എഴുത്തുകാരൻ ഹമീദ് (റിട്ട.ഐപിഎസ്) ന്.
ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം നവംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമർപ്പിക്കുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികളായ ഡോ. ഖാദർമീരാൻ, ഡോ.കായംകുളം യൂനുസ് എന്നിവർ അറിയിച്ചു.