നെടുമങ്ങാട്: ക്ഷീര ഉത്പാദനത്തിലൂടെ ജീവിതം സുരക്ഷിതമാക്കിയ കർഷകർ നാട്ടിന് അഭിമാനമാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി . നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മൊബൈൽ ചാണക സംസ്കരണ യൂണിറ്റും ഫെർട്ടിഗേഷൻ യൂണിറ്റും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ വാർഷിക പദ്ധതി 2023 - 24ൽ ഉൾപ്പെടുത്തി 23 ലക്ഷം രൂപയും പദ്ധതി വിഹിതമായ 17 ലക്ഷം രൂപയും ജൈവഗ്രാമം ഗുണഭോക്തൃ വിഹിതവും ഉൾപ്പെടെ 40 രൂപ ചെലവഴിച്ചാണ് മൊബൈൽ ചാണക സംസ്കരണ യൂണിറ്റ്, ഫെർട്ടിഗേഷൻ യൂണിറ്റ് എന്നീ നൂതന പദ്ധതികൾ നടപ്പിലാക്കിയത്.