ക്ലിഫ് ഹൗസിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് മാർച്ച്
1423459
Sunday, May 19, 2024 6:22 AM IST
തിരുവനന്തപുരം: നാട്ടിലെ ക്രമസമാധാനം തകരുന്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്ത് കറങ്ങിനടക്കുകയാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ലിഫ് ഹൗസിന് മുന്നിലേക്ക് മാർച്ച് നടത്തി.
മാർച്ചിനുശേഷം പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. ഇഡിയെ പേടിച്ചാണ് മുഖ്യമന്ത്രി നടുവിട്ടതെന്നു ജില്ലാ പ്രസിഡന്റ് നേമം ഷജീർ പറഞ്ഞു.
കൊലയാളികൾക്കു ഖജനാവിൽനിന്നു നിയമ സഹായം നൽകിയും ബോംബ് നിർമാണത്തിനിടെ ബോംബ് പൊട്ടി കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിതും കൊലയാളികൾക്കു സർക്കാർ പിന്തുണ നൽകുകയാണ്.
സർക്കാരിന്റെ ഇത്തരം നടപടികൾ മൂലമാണ് കേരളത്തിൽ ഗുണ്ടകൾ വളരുന്നതെന്നും ഷജീർ ആരോപിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അഫ്സൽ, സജ്ന, കെ.എഫ്. ഫെബിൻ, അജയ് കുര്യാത്തി, ഋഷി കൃഷ്ണൻ,
അനീഷ് ചെന്പഴന്തി, മൈക്കിൾ, ആർ.എസ്. വിപിൻ, സി.എസ്. അരുണ്‍, ജില്ലാ ഭാരവാഹികളായ സുൽഫി ബാലരാമപുരം, രേഷ്മ, അച്ചു അജയ്ഘോഷ്, മുനീർ ബാലരാമപുരം, അക്രം അർഷാദ്, ശരത് ശൈലേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു.