അംബേദ്കര്‍ ജയന്തി ദിനാഘോഷം
1416563
Tuesday, April 16, 2024 12:10 AM IST
പാറശാല: അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് എസ്സി മോര്‍ച്ച പാറശാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഞ്ചാലിക്കോണം അംബേദ്കര്‍ സ്മൃതിമണ്ഡപത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം കൊല്ലയില്‍ അജിത്ത് ഉദ്ഘാടനം ചെയ്തു.
എസ്സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ആലത്തൂര്ഷാജി അധ്യക്ഷത വഹിച്ചു. പാറശാല മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ അനുസ്മരണം നടന്നു.