അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൊബൈൽ ടെക്നിഷ്യൻ മരിച്ചു
1415595
Wednesday, April 10, 2024 10:44 PM IST
നിലമാമ്മൂട്: ചെറിയകൊല്ല ജംഗ്ഷനിൽ കഴിഞ്ഞയാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മൊബൈൽ ടെക്നിഷ്യ നായ യുവാവ് മരിച്ചു.
കോട്ടുക്കോണം മിഥുൻ ഭവനിൽ വിജയരാജിന്റെയും മരിയാപുഷ്പത്തിന്റെയും മകൻ പ്രവീൺ രാജ് (27) ആണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
കഴിഞ്ഞ മൂന്നിനു രാത്രി പത്തോടെയായിരുന്നു ചെറിയകൊല്ലയിൽ അപകടമുണ്ടായത്. അപകടത്തെ തുടർന്ന് കുടപ്പനമൂട് ഊറ്റുകുഴി വീട്ടിൽ സജീവ്- സജീല ദന്പതികളുടെ മകൻ ആസിഫ് മുഹമ്മദ് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.
സുഹൃത്തിനെ പാറശാലയിലെ വീട്ടിൽ കൊണ്ടാക്കി തിരികെവരികയായിരുന്ന ആസിഫ് മുഹമ്മദിന്റെ ബൈക്ക് കുടപ്പനമൂട് മൊബൈൽ കട നടത്തിയിരുന്ന പ്രവീൺ രാജിന്റെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കടയടച്ചശേഷം ബൈക്കിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു പ്രവീൺരാജ്.
സാംസ്കാരിക സാമൂഹിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന പ്രവീണിന്റെ മൃതദേഹം കോട്ടുക്കോണം ഫ്രണ്ട്സ് കലാകായിക വേദി ഹാളിലെ പ്രദര്‍ശനത്തിനുശേഷം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ സംസ്കരിച്ചു. പ്രവീണയാണ് സഹോദരി.