ഇന്ത്യ മുന്നണി വിജയിച്ചില്ലെങ്കില്‍ മതേതരത്വം നഷ്ടമാകും: എ.ടി.ജോര്‍ജ്
1415570
Wednesday, April 10, 2024 6:09 AM IST
വെള്ളറട: ഇന്ത്യ മതേതര രാജ്യമായി നിലനില്ക്കണമോ എന്ന് വോട്ടര്‍മാരാണ് തീരുമാനിക്കേണ്ടതെന്നും. ഇന്ത്യ മുന്നണി വിജയിച്ചില്ലെങ്കില്‍ മതേതരത്വം നഷ്ടമാകുമെന്നും മുൻ എംഎൽഎ എ.ടി.ജോർജ്.
യുഡിഎഫ് കിളിയൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാക്കോട് സുധാകരന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഗിരീഷ് കുമാര്‍, വിജയ് ചന്ദ്രന്, എം .രാജ് മോഹന്‍, ഡി .ജി.രത്നകുമാര്‍, സജിത ജോണ്‍,
അഡ്വ. രാജു, കെ .ജി.മംഗള്‍ദാസ്, സരളാ വില്‍സന്റ്, മണലി സ്റ്റാന്‍ലി, മലയില്‍ രാധാകൃഷ്ണന്, അശോക് കുമാര്‍, അനീഷ്, സത്യരാജ്, രാജമണി, ചന്ദ്രന്, പ്രഭാവതി, ജാനറ്റ്, വിജിന് തുടങ്ങിയ നിരവധി നേതാക്കള്‍ പ്രസംഗിച്ചു.