ഗു​ഡ്‌​സ് ഓ​ട്ടോ​ കെ​എ​സ്ആ​ര്‍​ടി​സി​ ബസിലി​ടി​ച്ച് യുവാവ് മ​രി​ച്ചു
Saturday, March 2, 2024 6:12 AM IST
പാ​റ​ശാ​ല: നി​യ​ന്ത്ര​ണംവി​ട്ട​ ഗു​ഡ്‌​സ് ഓ​ട്ടോ​റി​ക്ഷ എ​തി​രേവ​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് ഓ​ട്ടോ ഡ്രൈവർ മ​രി​ച്ചു. പോ​ത്ത​ന്‍​കോ​ട് ക​ണി​യാം​കോ​ണം കീ​ഴേ തോ​ന്നി​ക്ക​ല്‍ വീ​ട്ടി​ല്‍ അ​ബ്ദു​ല്‍ അ​സീ​ഫ്- ഷാ​ഹി​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ മു​ഹ​മ്മ​ദ് ഷി​ജി​ന്‍ (24) ആ​ണ് മ​രി​ച്ച​ത്.

പ്ലാ​മൂ​ട്ടു​ക്ക​ട​യ്ക്കു സ​മീ​പം കാ​ക്ക​ര​വി​ള​യി​ല്‍ ഇ​ന്ന​ലെ വൈ​കു ന്നേ​രം 3.30നാ​യി​രു​ന്നു സം​ഭ​വം. നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍​നി​ന്നും പൊ​ഴി​യൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സും ചാ​റോ​ട്ടു​കോ​ണ​ത്തു​നി​ന്നും പ്ലാ​മൂ​ട്ടു​ക്ക​ട ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ഗു​ഡ്‌​സ് ഓ​ട്ടോ​റി​ക്ഷ​യു​മാ​യും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടിച്ച​ത്. വേ​ഗ​ത്തി​ൽ വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം​വി​ട്ട് ബ​സി​ന്‍റെ മു​ന്നി​ലേ​ക്കു​വീ​ണ​താണ് ​അ​പ​ക​ട​ത്തി​നു കാ​ര​ണം.

ഓ​ട്ടോ​റി​ക്ഷ ഒ​ഴി​വാ​ക്കു​ന്ന​തി​നി​ട​യി​ല്‍ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് സ​മീ​പ​ത്തെ വീ​ട്ടു​മ​തി​ലും ഇ​ല​ക്ട്രി​ക് പോ​സ്റ്റും ഇ​ടി​ച്ചുത​ക​ര്‍​ത്താ​ണ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​ത്. മു​ഹ​മ്മ​ദ് ഷി​ജി​ലി​നൊ​പ്പം ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഇ​ടു​ക്കി സ്വ​ദേ​ശി സു​ഹൈ​ല്‍ (29) പ​രി​ക്കു​ക​ളോ​ടെ നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ബ​സി​ലെ ക​ണ്ട​ക്ട​ര്‍ ക്കും ​മ​റ്റു​ചി​ല​ര്‍​ക്കും നേ​രി​യ പ​രി​ക്കു​ക​ളു​ണ്ട്. സം​ഭ​വസ്ഥ​ല​ത്ത് ത​ന്നെ മ​ര​ണ​മ​ട​ഞ്ഞ ഓട്ടോ ഡ്രൈ​വ​ര്‍ മു​ഹ​മ്മ​ദ് ഷി​ജി​ന്‍റെ മൃത ദേഹം നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലെ മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പൊ​ഴി​യൂ​ര്‍ പോ​ലീ​സ് കേസെടുത്തു.