ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു
1375094
Saturday, December 2, 2023 12:03 AM IST
നെയ്യാറ്റിൻകര: ഭിന്നശേഷി കുട്ടികൾക്കായി അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അണിയിച്ചൊരുക്കിയ നിറക്കൂട് കലാമേള മത്സരാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന അവതരണങ്ങളാലും ആത്മാര്‍ഥമായ പങ്കാളിത്തത്താലും ശ്രദ്ധേയമായി.
പഞ്ചായത്ത് ഇഎംഎസ് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. റാണി ഭിന്നശേഷി കലാമേള ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയനളിനാക്ഷൻ അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് സുനിതാറാണി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. വത്സലകുമാർ, ഭഗത്ത് റൂഫസ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു പ്രശാന്ത്, അംഗങ്ങളായ അഡ്വ. സുനീഷ്, ജയകുമാരി, സിഡപിഒ മാരായ വി .ആർ.ശിവപ്രിയ, എം .ആർ.കൃഷ്ണ എന്നിവർ പങ്കെടുത്തു. നാടന്‍പാട്ട് കലാകാരന് പുലിയൂർ ജയകുമാർ മുഖ്യാതിഥി ആയിരുന്നു.