പേരൂർക്കട ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മോഷണശ്രമം
1340057
Wednesday, October 4, 2023 4:50 AM IST
പേരൂർക്കട: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മോഷണശ്രമം. ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകൾ ദിശ തിരിച്ച് വച്ചിരിക്കുന്നതും മോഷണശ്രമത്തിന്റെ ലക്ഷണങ്ങൾ കണ്ടതുമാണ് മോഷണശ്രമം സംശയിക്കാൻ കാരണം.
സ്ക്കൂളിലെ ലാബ് കുത്തിതുറന്ന ശേഷം ഇവിടെ ഉണ്ടായിരുന്ന ആംപ്ലിഫയർ സ്ഥാനം മാറ്റി വച്ചിരിക്കുന്നതായും അറിയാൻ സാധിച്ചു. കാമറകൾ ദിശ മാറ്റി വച്ചിരിക്കുന്നതിനാൽ മോഷ്ടാവിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. സ്കൂളിൽനിന്ന് സാധനസാമഗ്രികൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
ഒമ്പതാം തീയതി ഹയർസെക്കൻഡറി പരീക്ഷ നടക്കാനിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ചോദ്യപേപ്പർ സൂക്ഷിക്കാൻ ഇടയുള്ള സ്ഥലങ്ങൾ പരതിയതാണോയെന്നു പോലീസ് സംശയിക്കുന്നുണ്ട്.