നെയ്യാറ്റിന്‍കര : ഗവ. ഗേള്‍സ് എച്ച്എസ്എസിലെ കുടുംബശ്രീ അംഗങ്ങൾക്കായി തിരികെ പദ്ധതി സംഘടിപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് നിർവഹിച്ചു. ഉദ്ഘാടന പ്രസംഗത്തിനിടയിൽ നഗരസഭ ചെയര്‍മാന്റെ കൗതുകകരമായ നിർദേശം വേദിയിലും സദസിലും സൗഹൃദച്ചിരിയുടെ അലകളുയര്‍ത്തി.
"യൂണിഫോമും പാഠപുസ്തകങ്ങളുമില്ലെങ്കിലും തത്കാലം സാരമില്ല. പക്ഷെ, ക്ലാസുകളില്‍ നല്ല കുട്ടികളായിരിക്കണം. ഉച്ചയ്ക്ക് നന്നായി ഭക്ഷണം കഴിക്കാനും മറക്കരുത്' എന്നായിരു അദേഹം പ്രസംഗിച്ചത്.
ഡിസംബര്‍ പത്തുവരെയാണ് തിരികെ പദ്ധതിയുടെ കാലാവധി. അവധി ദിനങ്ങളില്‍ ക്ലാസുകള്‍ തുടരും. സംഘടന ശക്തി, അയല്‍ക്കൂട്ട സ്പന്ദനം കണക്കിലാണ്, കൂട്ടായ്മയും ജീവിത ഭദ്രതയും ഉപജീവനം, ഡിജിറ്റല്‍ മുതലായ വിഷയങ്ങളിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.കെ ഷിബു, ജെ.ജോസ് ഫ്രാങ്ക്ളിന്, എന്‍.കെ അനിതകുമാരി, ആര്.അജിത, കൗണ്‍സിലര്‍മാരായ ജയശീലി, മഞ്ചന്തല സുരേഷ്, വേണുഗോപാല്‍, കുടുംബശ്രീ- സിഡിഎസ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങിൽ സംബന്ധിച്ചു.
വെള്ളറട: തിരികെ സ്കൂളിലേക്ക് ക്യാമ്പയിന്റെ ഭാഗമായി വെള്ളറട പഞ്ചായത്ത് പ്രവേശനോത്സവം വെള്ളറട യുപിഎസ് സ്കൂളില്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ സുധാകുമാരിയുടെ അധ്യക്ഷതയില്‍ വെള്ളറട പഞ്ചായത്ത് പ്രസിഡന്റ് രാജ് മോഹന്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയന്തി, വൈസ് പ്രസിഡന്റ് സരളാ വില്‍സന്റ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ .ജി.മംഗളാദാസ്, ദീപ, ജെനില്‍ റോസ് എന്നിവർ പങ്കെടുത്തു.