കാർ വാനിൽ ഇടിച്ചു ഒരാൾക്ക് ഗുരുതര പരിക്ക്
1339585
Sunday, October 1, 2023 4:46 AM IST
കാട്ടാക്കട: അലക്ഷ്യമായി എത്തിയ കാർ വാനിലിടിച്ചു അപകടം. പൂവച്ചൽ യുപി സ്കൂളിന് മുന്നിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടം.
വാനിൽ യാത്ര ചെയ്ത ആലമുക്ക് സ്വദേശിനിയായ വീട്ടമ്മയ്ക്ക് അപകടത്തിൽ ഗുരുതരമായി തലയ്ക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട ഭാഗത്ത് നിന്നും വരികയായിരുന്ന കാർ നിയന്ത്രണം തെറ്റി റോഡിന്റെ എതിർദിശയിലേക്ക് പാഞ്ഞ് വാനിൽ ഇടിക്കുകയായിരുന്നു. കാർ ഡ്രൈവർ ഫോണിൽ സംസാരിച്ചുകൊണ്ടാണ് കാർ ഓടിച്ചിരുന്നതെന്നും അതിനാലാണ് അപ്കടമുണ്ടായതെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തിൽ പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ കാർ ഡ്രൈവറോട് പറഞ്ഞെങ്കിലും ഇയാൾ നാട്ടുകാരോട് തട്ടിക്കയറിയെന്നും ആക്ഷേപമുണ്ട്. ഒടുവിൽ ബന്ധുക്കൾ എത്തിയാണ് ആശുപത്രിയിൽ കൊണ്ടു പോയത്.