പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
1338582
Wednesday, September 27, 2023 12:44 AM IST
വെഞ്ഞാറമൂട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ . നെല്ലനാട് ഷീജ വിലാസത്തിൽ മിഥുൻ (24) ആണ് വെഞ്ഞാറമൂട് പോലീസ് അറസ്റ്റു ചെയ്തത്.
സംഭവത്തിനുശേഷം തമിഴ്നാട്ടിലും കേരളത്തിലെ വിവിധ ഭാഗങ്ങളിലുമായി ഒരു മാസത്തോളമായി ഒളിവിൽ കഴിഞ്ഞ വരികയായിരുന്ന പ്രതിയെ കോഴിക്കോട് നിന്നുമാണ് അറസ്റ്റു ചെയ്തത്.
ജില്ലാ പോലീസ് മേധാവി ശിൽപയുടെ നിർദേശ പ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി കെ. ജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
വെഞ്ഞാറമൂട് സിഐ അനൂപ് കൃഷ്ണ, എസ്ഐ ഷാൻ, എഎസ്ഐ സനിത, സിപിഒ സജി, നിധിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.