നവോത്ഥാന കൂട്ടായ്മ സംഘടിപ്പിച്ചു
1338572
Wednesday, September 27, 2023 12:36 AM IST
തിരുവനന്തപുരം : ജാതിവിവേചനത്തിനെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ കേരള നവോഥാന സമിതിയുടെ നേതൃത്വത്തിൽ കൂട്ടായ്മ സംഘടിപ്പിച്ചു.
സംസ്ഥാന ജനറൽസെക്രട്ടറി പി. രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. പികെസ് സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ്, സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു, വൈസ് പ്രസിഡന്റ് കെ. ശാന്തകുമാരി എംഎൽഎ, ചൊവ്വര സുനിൽ, ഡോ. എ. നീലലോഹിതദാസ് എന്നിവർ പ്രസംഗിച്ചു.