ജലവിതരണം മുടങ്ങും
1301508
Saturday, June 10, 2023 12:07 AM IST
തിരുവനന്തപുരം: വാട്ടർ അഥോറിറ്റിയുടെ മഠത്തുനടയിൽനിന്നു നാലാഞ്ചിറയിലേക്കു പോകുന്ന പൈപ്പ് ലൈനിലുണ്ടായ ചോർച്ച പരിഹരിക്കാനുള്ള പണികൾ നടക്കുന്നതിന്റെ ഭാഗമായി മടത്തുനട, നാലാഞ്ചിറ, ഉദിയന്നൂർ, പറക്കോട് ലൈൻ, കുശവർക്കൽ, അഞ്ചുമുക്ക്, അനുപമ നഗർ, ചാത്തിയോട്, കുരിശടി ജംഗ്ഷൻ, ചെഞ്ചേരി, കോട്ടമുകൾ എന്നീ പ്രദേശങ്ങളിൽ ഇന്നു രാവിലെ ഒന്പതു മുതൽ നാളെ രാവിലെ ആറു വരെ ശുദ്ധജലവിതരണം തടസപ്പെടും. വെള്ളയന്പലം ശുദ്ധീകരണശാലയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ കുര്യാത്തി സെക്ഷൻ പരിധിയിൽ വരുന്ന തന്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്, ആറ്റുകാൽ, വള്ളക്കടവ്, മുട്ടത്തറ, അന്പലത്തറ, കളിപ്പാൻ കുളം, പെരുന്താന്നി, ശ്രീകണ്ഠേശ്വരം തുടങ്ങിയ വാർഡുകളിലും പാറ്റൂർ സെക്ഷൻ പരിധിയിൽ വരുന്ന കൈതമുക്ക്, പാസ്പോർട്ട് ഓഫീസിന്റെ ചുറ്റുമുള്ള സ്ഥലങ്ങൾ, ചന്പക്കട എന്നീ പ്രദേശങ്ങളിലും ശുദ്ധജല വിതരണത്തിൽ 12, 13 തീയതികളിൽ നിയന്ത്രണവും 14നു തടസവുമുണ്ടാകുമെന്നു വാട്ടർ അഥോറിറ്റി അറിയിച്ചു.