പതിനഞ്ചുകാരിയെ പീഡിപ്പിച്ചയാൾക്ക് ആറു വർഷം കഠിനതടവും പിഴയും
1300880
Wednesday, June 7, 2023 11:13 PM IST
തിരുവനന്തപുരം: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറു വർഷം കഠിനതടവും 25,000 രൂപ പിഴയും. 2021 ജൂലൈ 30 ന് നടന്ന സംഭവത്തിലെ പ്രതിയായസുധീഷിനെ യാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദർശൻ വിധിച്ചു. പിഴത്തുക കുട്ടിക്കു നൽകണം. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ. ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി.
വി.എസ്. ശിവകുമാറിന്റെ മുൻ
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അറസ്റ്റിൽ
തിരുവനന്തപുരം: സാന്പത്തിക തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും കോണ്ഗ്രസ് നേതാവുമായ വി.എസ്.ശിവകുമാറിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജേന്ദ്രനെ അറസ്റ്റ് ചെയ്തു. യുഎൻ എംപ്ലോയ്മെന്റ് സർവീസ് സൊസൈറ്റിയുമായി ബന്ധപ്പെട്ട സാന്പത്തിക തട്ടിപ്പ് കേസിലാണ് നടപടി. തിരുവനന്തപുരം കരമന പോലീസാണ് ഇന്നലെ രാജേന്ദ്രനെ അറസ്റ്റ് ചെയ്തത്.