എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍
1298411
Tuesday, May 30, 2023 12:06 AM IST
വെള്ളറട: 6.75 ഗ്രം എംഡിഎംഎ യുമായി രണ്ടു പേരെ ആര്യങ്കോട് പോലീസ് പിടികൂടി. പൂവച്ചല്‍ സ്വദേശി ഇന്‍ഫാന്‍ മുഹമ്മദ് (23), പാപ്പനംകോട് കല്ലുവെട്ടാന്‍കുഴി സ്വദേശി സുധി (22) എന്നിവരാണ് ആര്യങ്കോട് പോലീസിന്റെ പിടിയിലായത്.
ആര്യങ്കോട് മൂന്നാറ്റിന്‍മുക്ക് പാലത്തിനുസമീപത്തു നിന്നുമാണ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ നിന്നും രണ്ടു ഇലക്ട്രോണിക് ത്രാസും 40 യോളം സിറിഞ്ചും കണ്ടെടുത്തിട്ടുണ്ട്. നെടുമങ്ങാട് പ്രദേശങ്ങളില്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു കഞ്ചാവും ലഹരി വസ്തുക്കളും വില്പപന നടത്തി വരുന്നതായി റൂറല്‍ എസ്പിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നാര്‍കോട്ടിക് സ്ക്വാഡും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളുടെ വിവരങ്ങള്‍ കിട്ടിയത്. തുടര്‍ന്ന് പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു. വൈകുന്നേ രങ്ങളിൽ ആറുമണി മുതല്‍ മൂന്നാറ്റിന്‍മുക്ക് പാലത്തിന്റെ അടിയിൽ ലഹരിവില്പന നടക്കുന്നതായാണ് പോലീസിനു വിവരം കിട്ടിയത്. പാലം കേന്ദ്രീകരിച്ചു പോലീസുകാര്‍ മഫ്തിയില്‍ നിന്നിരുന്നതിനെ തുടര്‍ന്നാണു പ്രതികള്‍ വലയിലായത്.
റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി രാശിത്, കാട്ടാക്കട ഡിവൈഎസ്പി അനില്‍കുമാര്‍, നെയ്യാറ്റിന്‍കര, കാട്ടാക്കട ആന്റി നര്‍കോട്ടിക് സ്ക്വാഡ്, ആര്യന്‍കോട് എസ്ഐ ജോസഫ് ആന്റണി നെറ്റോയുടെ നേത്രത്വത്തിലാണ് പ്രതികളെ വലയിലാക്കിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.