തിരുവനന്തപുരം: എസ്എല്‍സിക്ക് എല്ലാ വിഷയത്തിനും ഫുള്‍ എ പ്ലസ് നേടിയ കോര്‍പ്പറേഷന്റെ കീഴില്‍ വരുന്ന വിദ്യാലയങ്ങളില്‍ പഠിച്ച പെണ്‍കുട്ടികളുടെ പ്രതിഭാസംഗമം പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടത്തി. തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു ഉദ്ഘാടനം നിര്‍വഹിച്ചു. പ്രശസ്ത സിനിമാ താരം ഗായത്രി മുഖ്യാതിഥി ആയിരിന്നു. പിടിഎ പ്രസിഡന്റ് രശ്മി ശിവകുമാര്‍ അധ്യക്ഷത വഹിച്ചു.
എസ്എംസി ചെയര്മാന് അജിത് കുമാര്‍, അട്ടക്കുളങ്ങര ജോയി ആലുക്കാസ് മാനേജര്‍ ഷിബിന്‍, ജനറല്‍ സ്റ്റാഫ് സെക്രട്ടറി ബിനുരാജ്, സ്വാതി ഭദ്രന്, അമിത് ജ്യോതി, ദ്വിയാവി നയന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. കെ. ലൈലാസ് സ്വാഗതവും ഹെഡ്മിസ്ട്രസ് എസ്.ആര്. ശ്രീരേഖ നന്ദിയും പറഞ്ഞു. പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളും അട്ടക്കുളങ്ങര ജോയി ആലുക്കാസും പട്ടം മാസ്റ്റേഴ്സ് അക്കാദമിയും സംയുക്തമായിട്ടാണ് പ്രതിഭ സംഗമം നടത്തിയത്. പ്രതിഭകള്‍ക്ക് മെഡലും മെമന്റോയും സര്‍ട്ടിഫിക്കറ്റും സിനിമാതാരം ഗായതി സമ്മാനിച്ചു.