ലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കണം: മാങ്കോട് രാധാകൃഷ്ണൻ
1297588
Friday, May 26, 2023 11:38 PM IST
വിതുര : എസ്റ്റേറ്റുകളിലെ തൊഴിലാളികളെ പാർപ്പിച്ചിട്ടുള്ള ലയങ്ങളുടെ അവസ്ഥ പരിതാപകരമാണെന്നും ഇവയ്ക്ക് അടിയന്തര പരിഹാരം കാണണമെന്നും സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
ബോണക്കാട്, മെർച്ചിസ്റ്റൺ, ബ്രൈമൂർ തുടങ്ങി എസ്റ്റേറ്റുകളിലെല്ലാം ലയങ്ങൾ അപകടകരമായ സ്ഥിതിയിലാണ്.ബോണക്കാടിനു പുറമേ ബ്രൈമൂർ എസ്റ്റേറ്റും രണ്ടു പതിറ്റാണ്ടായി പൂട്ടിക്കിടക്കുകയാണ്. ബോണക്കാട്ടെ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയ സിപിഐ ജില്ലാ സെക്രട്ടറി ഇതു സംബന്ധിച്ച് തൊഴിൽ വകുപ്പിന് നിവേദനം നൽകുമെന്ന് അറിയിച്ചു.
പ്രതിഷേധ മാർച്ച് നടത്തി
തിരുവനന്തപുരം: പിണറായി സർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്ന് ആരോപിച്ച് കർഷക മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്കു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് മണമ്പൂർ ദിലീപ് ആധ്യക്ഷത വഹിച്ചു.