നെടുമങ്ങാട്: അമിത വേഗത്തിൽ വന്ന വാൻ ഇടിച്ചു തെറിപ്പിച്ച വീട്ടമ്മ മരിച്ചു. കരകുളം ചെക്കക്കോണം അലയത്താഴ തോട്ടരികത്തു വീട്ടിൽ പരേതനായ രഘുനാഥൻ നായരുടെ ഭാര്യ രാധമ്മ (67)ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 5.30 മണിയോടെയായിരുന്നു സംഭവം.
തിരുവനന്തപുരത്തു ഒരു വീട്ടിൽ ജോലിക്ക് പോകുന്ന രാധമ്മ ബസ് കയറുന്നതിനു കാത്തു നിൽക്കുമ്പോൾ കരകുളം കെൽട്രോൺ ജംഗ്ഷനു സമീപമായിരുന്നു അപകടം. രാധമ്മയെ ഇടിച്ചു തെറിപ്പിച്ച വാൻ നിർത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ ഇവരെ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മക്കൾ: മായ, ബിജു. മരുമക്കൾ: മണിലാൽ, സംഗീത.