വി​ശു​ദ്ധ​വാ​ര​ത്തി​നു ഇ​ന്നു തു​ട​ക്കം
Saturday, April 1, 2023 11:18 PM IST
നെ​ടു​മ​ങ്ങാ​ട്: സെ​ന്‍റ് ജ​റോം മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ഓ​ശാ​ന ശു​ശ്രൂ​ഷ​ക​ളോ​ടെ വി​ശു​ദ്ധ​വാ​ര​ത്തി​നു തു​ട​ക്കം കു​റി​ക്കും. ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന, കു​രു​ത്തോ​ല വാ​ഴ്്‌വ് തു​ട​ർ​ന്ന് ന​ഗ​രം ചു​റ്റി കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണം വി​ശു​ദ്ധ കു​ർ​ബാ​ന, സ്നേ​ഹ ഭോ​ജ​നം എ​ന്നി​വ ന​ട​ത്തും.

ഇ​ഫ്താ​ർ രു​ചി​യു​മാ​യി ഹ​യാ​ത്ത് റീ​ജ​ൻ​സി

തി​രു​വ​ന​ന്ത​പു​രം: ഇ​ഫ്താ​റി​ന്‍റെ പ​ര​ന്പ​രാ​ഗ​ത രു​ചി​ക​ളോ​ടെ റ​മ​ദാ​നെ വ​ര​വേ​റ്റ് ഹ​യാ​ത്ത് റീ​ജ​ൻ​സി. മ​ല​ബാ​ർ ക​ഫേ​യി​ൽ അ​റ​ബി​ക് തീം ​റൊ​ട്ടേ​ഷ​ണ​ൽ മെ​നു​വി​ലു​ള്ള ബു​ഫെ ഡി​ന്ന​ർ കൂ​ടാ​തെ വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ​ണ​ങ്ങ​ൾ, പാ​നീ​യ​ങ്ങ​ൾ, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ അ​ട​ങ്ങി​യ നോ​ന്പ് തു​റ​വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഏ​പ്രി​ൽ 21 വ​രെ​യാ​ണ് ഹ​യാ​ത്ത് റീ​ജ​ൻ​സി​യി​ൽ റ​മ​ദാ​ൻ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ്രി​യ​പ്പെ​ട്ട​വ​രൊ​പ്പം പ​ങ്കു​ചേ​രാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ത്യേ​ക ഇ​ഫ്താ​ർ പാ​നീ​യ​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള ഉേ·​ഷ​ദാ​യ​ക പാ​നീ​യ​ങ്ങ​ളോ​ടൊ​പ്പം ആ​രം​ഭി​ക്കു​ന്ന ഇ​ഫ്താ​ർ ഡി​ന്ന​റി​ൽ വി​ദേ​ശ ഡ്രൈ ​ന​ട്സും പ​ഴ​ങ്ങ​ളും മു​ത​ൽ സൂ​പ്പു​ക​ളും സ​ലാ​ഡു​ക​ളും വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.