മദ്യപാനം മൂലമല്ലാത്ത ഫാറ്റീലിവര്‍ രോഗം കൂടുന്നു
1282988
Friday, March 31, 2023 11:35 PM IST
തിരുവനന്തപുരം: കേരളത്തില്‍ മൂന്നിലൊരാളും ലോകത്ത് നാലിലൊരാളും ഫാറ്റീലിവർ രോഗിക ളെന്ന് പഠനം. എന്നാല്‍ കേരളത്തില്‍ മദ്യപാനം മൂലമല്ലാത്ത ഫാറ്റീലിവര്‍ രോഗികളുടെ എണ്ണം വർധിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയിലെ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം സംഘടിപ്പിച്ച സെമിനാറിലാണ് ഡോക്ടര്‍മാര്‍ ഗുരുതര വിഷയം അവതരിപ്പിച്ചത്.
കരളില്‍ കൊഴുപ്പടിയുന്നതാണ് ഫാറ്റീലിവര്‍ രോഗം. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവയും രോഗത്തിന് കാരണമാകുന്നു. നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സിറോസിസ്, കരള്‍ ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളില്‍ കൊണ്ടെത്തിക്കും. ബോധവത്കരണ ത്തി ന്റെ ഭാഗമായാണ് മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. കോളജ് പ്രിന്‍സിപ്പൽ ഡോ. പി. കലാകേശവന് ഉദ്ഘാടനം ചെയ്തു.
രോഗനിര്‍ണയം, ഭക്ഷണക്രമത്തിന്റെ പങ്ക്, രോഗ പ്രതിരോധം, ചികിത്സ എന്നിവയെക്കുറിച്ച് വിദഗ്ധര്‍ ക്ലാസുകൾ നയിച്ചു. വകുപ്പു മേധാവി ഡോ. ഡി. കൃഷ്ണദാസ്, അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ടി.എസ്. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.