തലേക്കുന്നിൽ ബഷീർ അ​നു​സ്മ​ര​ണം
Thursday, March 23, 2023 11:47 PM IST
വെ​ഞ്ഞാ​റ​മൂ​ട് : ത​ലേ​ക്കു​ന്നി​ൽ ബ​ഷീ​ർ ക​ൾ​ച്ച​റ​ൽ സെന്‍ററിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ലേ​ക്കു​ന്നി​ൽ ബ​ഷീ​ർ ഒ​ന്നാ​മ​ത് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം 26ന് നടക്കും. ​വെ​ഞ്ഞാ​റ​മൂ​ട് റബ​ർ മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി ഹാ​ളി​ൽ കെ​പിസി​സി മുൻ പ്ര​സി​ഡന്‍റ് വി.​എം.​ സു​ധീ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ. ഷം​സു​ദ്ദീ​ൻ അ​ധ്യക്ഷ​ത വ​ഹി​ക്കും.
എ​ൻ.​ പീ​താം​ബ​രക്കു​റു​പ്പ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​ടൂ​ർ പ്ര​കാ​ശ് എംപി, ഡി.​കെ. മു​ര​ളി എംഎ​ൽഎ, ​വ​ർ​ക്ക​ല ക​ഹാ​ർ, ബി.എ​സ്.​ ബാ​ല​ച​ന്ദ്ര​ൻ, ര​മ​ണി പി. ​നാ​യ​ർ, ആ​നാ​ട് ജ​യ​ൻ, റ​ഷീ​ദ്, എ.​എം. റൈ​സ്, നെ​ല്ല​നാ​ട് ശ​ശി, എ​ൻ. അ​നി​ൽ​കു​മാ​ർ, എ​ൻ. സു​ദ​ർ​ശ​ന​ൻ, തേ​ക്ക​ട അ​നി​ൽ കു​മാ​ർ, പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ, ഡി. സ​ന​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഷാ​ന​വാ​സ് ആ​ന​ക്കു​ഴി സ്വാ​ഗ​തവും സു​ധീ​ർ വെ​ഞ്ഞാ​റ​മൂ​ട് ന​ന്ദി പ​റ​യും.
27ന് ​വൈ​കുന്നേരം നാലിനു ​തേ​മ്പാം​മൂ​ട് ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കെപിസിസി മു​ൻ പ്ര​സി​ഡ​ന്‍റ് എം.എം. ഹ​സൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ര​കു​ളം കൃ​ഷ്ണപി​ള്ള അ​ധ്യക്ഷ​ത വ​ഹി​ക്കും. പ്ര​ഥ​മ ത​ലേ​ക്കു​ന്നി​ൽ പു​ര​സ്കാ​രം ടി.​ പ​ത്മ​നാ​ഭ​നു സമ്മാനിക്കും. ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ടി. ​ശ​ര​ത്ച​ന്ദ്രപ്ര​സാ​ദ്, വി​തു​ര ശ​ശി, ഇ. ഷം​സു​ദീ​ൻ, ചെ​മ്പ​ഴ​ന്തി അ​നി​ൽ, ആ​നാ​ട് ജ​യ​ൻ, ജി. പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഇ.​ അ​ബ്ദു​ൽ അ​സീ​സ് സ്വാ​ഗ​തവും കെ.​ ര​മേ​ശ​ൻ നാ​യ​ർ ന​ന്ദി പ​റ​യും.