ലോറിയിൽ കൊണ്ടുപോയ വൈദ്യുത തൂണിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
1280195
Thursday, March 23, 2023 2:47 AM IST
നേമം: ഇലക്ട്രിക് പോസ്റ്റുമായി പോയ വാഹനത്തിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഇടയ്ക്കോട് വിജയ ഭവനിൽ കെ.വി. പ്രതാപചന്ദ്രൻ നായർ (47) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ മുക്കമ്പാലമൂട് ജംഗ്ഷനു സമീപമായിരുന്നു അപകടം.
ഇലക്ട്രിക്ക് പോസ്റ്റുമായി മുൻപിൽ പോയ പിക് അപ് വാൻ ഇടത്തേയ്ക്ക് തിരിഞ്ഞപ്പോൾ വാഹനത്തിന് പുറത്തേയ്ക്ക് തള്ളി നിന്ന് ഇലക്ട്രിക്ക് പോസ്റ്റിൽ അതേ ദിശയിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ പ്രതാപചന്ദ്രൻ നായരെ ശാന്തിവിള ഹോസ്പിറ്റലിൽ എത്തിച്ചെങ്കില്ലും മരിച്ചു. നരുവാമൂട് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേയ്ക്ക് മാറ്റി. ഭാര്യ: ബീന.മക്കൾ: അക്ഷയ് , അനഘ.