സ്വര്‍ണപണയ വായ്പ പദ്ധതി ഉദ്ഘാടനം ചെയ്തു
1265234
Sunday, February 5, 2023 11:31 PM IST
പാറശാല: പാറശാല കാരോട് റൂറല്‍ അഗ്രിക്കല്‍ച്ചറല്‍ ഡെവലപ്മെന്റ് സഹകരണസംഘത്തില്‍ ആരംഭിച്ച സ്വര്‍ണ പണയ വായ്പ പദ്ധതി കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്ട്രോംഗ് റൂമിന്റെ ഉദ്ഘാടനം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ ഇ. നിസാമുദീനും, വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെയും മികച്ച കര്‍ഷകരെയും ആദരിക്കല്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ആര്. പ്രമീളയും, ചെറുകിട കച്ചവട വായ്പ വിതരണം വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് സി.എ. ജോസും നിര്‍വഹിച്ചു.
സംഘം പ്രസിഡന്റ് എൻ. ധര്‍മരാജ് അധ്യക്ഷനായി. പി. ആര്. അജിത, പ്രദീപ്, നെല്ലിമൂട് പ്രഭാകരന്, അഡ്വ. എഡ്വിന് സാം, കെ. സലീല, എസ്.എസ്. ജോണി, ജെ.എ. ജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു.