കടയിൽ നിന്ന് പണം കവർന്ന യുവാവ് അറസ്റ്റിൽ
1264353
Thursday, February 2, 2023 11:41 PM IST
പേരൂർക്കട: കൈമനത്ത് തമിഴ്നാട് സ്വദേശി നടത്തുന്ന ഹോൾസെയിൽ ഉള്ളിക്കടയിൽ നിന്ന് പണം കവർന്ന പ്രതിയെ കരമന പോലീസ് പിടികൂടി. പാപ്പനംകോട് എസ്റ്റേറ്റിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അനൂപ് (19) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം പ്രതി കടയിലെമേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന 5000 രൂപ കവർന്നത്. ഒരാഴ്ച മുമ്പും ഇതേ കടയിൽ പ്രതി മോഷണത്തിന് കയറിയിരുന്നു.
അന്ന് 4000ത്തോളം രൂപയാണ് നഷ്ടമായത്. അതിന്റെ അന്വേഷണം നടന്നുവരുന്നതിനിടെയാണ് പാപ്പനംകോട് എൻജിനിയറിംഗ് കോളജിന് സമീപത്തുനിന്ന് മറ്റൊരു മോഷണവുമായി ബന്ധപ്പെട്ട് ഇയാൾ പിടിയിലാകുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്നു മോഷണവും നടത്തിയത് അനൂപ് ആണെന്ന് തെളിഞ്ഞത്. കരമന സിഐ സുജിത്ത്, എസ്ഐമാരായ സന്തു, വിൽഫ്രഡ് ജോൺ, സിപിഒമാരായ ഷിബു, ഹരീഷ് എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.