മു​ക്കു​ന്നൂ​ർ എ​ഡിഎ​സ് വാ​ർ​ഷി​കം ആഘോഷിച്ചു
Tuesday, January 31, 2023 11:32 PM IST
വെ​ഞ്ഞാ​റ​മൂ​ട് : നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് മു​ക്കു​ന്നൂ​ർ എഡിഎ​സ് വാ​ർ​ഷി​കം ആഘോഷിച്ചു. നെ​ല്ല​നാ​ട് ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന രാ​ജേ​ന്ദ്ര​ൻ പരിപാടികൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
വാ​ർ​ഡി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ൾ, ക​രോ​ട്ടേ​യ്ക്കു മെ​ഡ​ൽ നേ​ടി​യ കു​ട്ടി​ക​ൾ, ഐ​ടിഐയി ൽ ഒ​ന്നാം റാ​ങ്കുനേ​ടി​യ വി​ദ്യാ​ർ​ഥി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ബീ​ന രാ​ജേ​ന്ദ്ര​ൻ, ര​മ​ണി പി. ​നാ​യ​ർ, അ​ഡ്വ. സു​ധീ​ർ, വാ​ർ​ഡ് മെ​മ്പ​ർ വി​പി​ൻ, സി​ഡി​എ​സ് ചെ​യ​ർ പേ​ഴ്സ​ൺ ഹ​സീ​ന, വൈ​സ് ചെ​യ​ർപേ​ഴ്സ​ൺ നി​ഷ, മ​റ്റു​വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ മ​ഞ്ജു, ശാ​ന്ത​കു​മാ​രി, ഹ​രി, ഹ​സീ​ന, പ്ര​സാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.