ജുഡീഷ്യറിയെ കൈപ്പിടിയിലാക്കാൻ ആർഎസ്എസ് ശ്രമം: എം.വി. ഗോവിന്ദൻ
1263771
Tuesday, January 31, 2023 11:32 PM IST
വിഴിഞ്ഞം: ജുഡീഷ്യറിയെ വരെ കൈപ്പിടിയിൽ ആക്കാനുള്ള ശ്രമങ്ങളാണ് ആർഎസ്എസ് നടത്തുന്നതെന്ന് സിപിഎം സംസ്ഥാ നസെക്രട്ടറി എം.വി. ഗോവിന്ദൻ. ഗവർണറെയടക്കം ഉപയോഗിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പിടിമുറുക്കാനു ള്ള ആർഎസ്എസ് ശ്രമം സർക്കാർ ചെറുക്കുന്നതായും അദ്ദേഹം പറഞ്ഞു. സിപിഎം കാേവളം ഏരിയാകമ്മിറ്റി വിഴിഞ്ഞത്ത് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർധനയായ തങ്കമണി എന്ന വയാേധികയ്ക്കായി അലിയാർ ചാരിറ്റബിൾ സൊസൈറ്റി നിർമിച്ച തലോടൽ ഭവനത്തിന്റെ താക്കാേൽ എം.വി. ഗോവിന്ദൻ കൈമാറി. സിപിഎം കോവളം ഏരിയ സെക്രട്ടറി പി.എസ്. ഹരികുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റംഗം ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറി വി. ജോയി, സംസ്ഥാന കമ്മിറ്റിയംഗം ടി.എൻ. സീമ, ജില്ലാ കമ്മിറ്റിയംഗം പി. രാജേന്ദ്രകുമാർ, അഡ്വ. അജിത്, വണ്ടിത്തടം മധു, എ.ജെ. സുക്കാർണോ, സനൽകുമാർ, ഉച്ചക്കട ചന്ദ്രൻ, എം.വി. മൻമാേഹൻ, ജി. ശാരിക തുടങ്ങിയവർ പങ്കെടുത്തു.