മെഡിക്കൽ പരിശോധനയിൽ അനാസ്ഥയെന്നു പരാതി
1263761
Tuesday, January 31, 2023 11:30 PM IST
തിരുവനന്തപുരം: വിദേശത്തേക്കു പോകാനായി മെഡിക്കൽ പരിശോധന നടത്തുന്ന അംഗീകൃത ഗാംഗ്കാ സെന്ററുകളിൽ അനാസ്ഥ കാണിക്കുന്നതായി പരാതി. അനാവശ്യ കാരണങ്ങൾ പറഞ്ഞ് മെഡിക്കൽ സർട്ടിഫിക്കറ്റ് നിഷേധിക്കുന്നതിനെതിരേ സമരം ആരംഭിക്കുമെന്ന് സെൽഫ് എംപ്ലോയ്ഡ് ട്രാവൽ ഏജന്റ്സ് ഓഫ് കേരള ( സേട്ടക്) ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജീവിതശൈലീ രോഗങ്ങളുടെ പേരിൽ പല സ്ഥാപനങ്ങളും മെഡിക്കൽ സർട്ടിഫിക്കറ്റ് നിഷേധിക്കുകയാണ്. മെഡിക്കൽ സർട്ടിഫിക്കറ്റിനായി ഫീസ് നിരക്ക് ഏകീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ സേട്ടക് പ്രസിഡന്റ് സി.എം. ഷമീർ അലി, ജലീൽ വേലൻചിറ, ഡി.വി. സന്തോഷ്, ഷീജ കുര്യൻ എന്നിവർ പങ്കെടുത്തു.