അമ്പൂരി സെന്റ് ജോർജ് ഫൊറോന പള്ളി തിരുനാളിനു ഇന്ന് കൊടിയിറങ്ങും
1262844
Saturday, January 28, 2023 11:53 PM IST
അമ്പൂരി: അമ്പൂരി സെന്റ് ജോർജ് ഫൊറോന പള്ളിയിലെ വിശുദ്ധ ഗീവർഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിനു ഇന്ന് കൊടിയിറങ്ങും. ഇന്ന് രാവിലെ 6.30 നു നടക്കുന്ന വിശുദ്ധ കുർബാനയ്ക്കു വികാരി ഫാ. ജേക്കബ് ചീരംവേലിൽ, അസിസ്റ്റന്റ് വികാരി ഫാ. നൈജിൽ സിറിയക്ക് എന്നിവർ കാർമികരാകും. 9.30 നു നടക്കുന്ന തിരുനാൾ റാസ കുർബാനയ്ക്കു ഫാ. ഏലിയാസ് കരിക്കണ്ടത്തിൽ (അസിസ്റ്റന്റ് വികാരി, ഇത്തിത്താനം) മുഖ്യ കാർമികത്വം വഹിക്കും.
ഫാ. വിൽസൺ പുന്നക്കാലായിൽ, ഫാ. മോബൻ ചൂരവടി, ഫാ. സെബാസ്റ്റ്യൻ മഞ്ചേരിക്കളം എന്നിവർ സഹകാർമികരാകും. തുടർന്ന് അമ്പൂരി കുരിശടിയിലേക്ക് പ്രദക്ഷിണം. ഉച്ചകഴിഞ്ഞ്1.30 നു കൊടിയിറക്ക്, വൈകുന്നേരം ഏഴിനു കോഴിക്കോട് രംഗഭാഷ അവതരിപ്പിക്കുന്ന മൂക്കുത്തി നാടകം എന്നിവ നടക്കും.