രണ്ടാംതവണയും ഗുണ്ടാ നിയമപ്രകാരം അറസ്റ്റിൽ
1247081
Friday, December 9, 2022 12:30 AM IST
കഴക്കൂട്ടം : നിരവധി ക്രിമിനൽ കേസുകളിലെ പ്രതി രണ്ടാംതവണയും ഗുണ്ടാ നിയമപ്രകാരം അറസ്റ്റിൽ. കഴക്കൂട്ടം കിഴക്കുംഭാഗം കീഴെ പോങ്ങറ ബിജു ഭവനിൽ കുമിഴിക്കര ബിജുവിനെ (35) യാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി വധശ്രമം, അടിപിടി, പിടിച്ചു പറി, മോഷണം തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയായ ബിജുവിനെ 2014 -ൽ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. സമീപകാലത്ത് വീണ്ടും ഇയാൾ ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വി. അജിത്തിന്റെ ശിപാർശ പ്രകാരം ജില്ലാ കളക്ടർ ഇയാളെ ഒരു വർഷക്കാലത്തേക്ക് വീണ്ടും കരുതൽ തടങ്കലിൽ പാർപ്പിക്കുവാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കഴക്കൂട്ടം എസ്എച്ച്ഒ പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.