നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
Sunday, June 30, 2024 11:45 PM IST
പാ​ല​ക്കാ​ട്: റോ​ഡി​ലെ ഹ​ന്പി​ൽ ക​യ​റി നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. മാ​ട്ടു​മ​ന്ത ഗ്രാ​ന്‍റ് വി​ഹാ​ർ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ താ​മ​സി​ക്കു​ന്ന ഹ​രി​ലാ​ൽ(45) ആ​ണ് മ​രി​ച്ച​ത്. മ​ല​ന്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ (പ്ലാ​നിം​ഗ് ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ്) ആ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി 12 മ​ണി​യോ​ടെ മ​ല​ന്പു​ഴ റോ​ഡി​ൽ ക​ടു​ക്കാം​കു​ന്നം മേ​ൽ​പ്പാ​ല​ത്തി​നു​സ​മീ​പ​മാ​ണ് അ​പ​ക​ടം. ക​ടു​ക്കാം​കു​ന്നം ഗ​വ​ൺ​മെ​ന്‍റ് എ​ൽ.​പി. സ്കൂ​ളി​ന് സ​മീ​പ​ത്താ​യു​ള്ള ഹ​ന്പി​ൽ ക​യ​റി​യാ​ണ് ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട​ത്.

അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹ​രി​ലാ​ലി​നെ നാ​ട്ടു​കാ​രാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക മാ​റ്റാ​ൻ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ മ​രി​ച്ചു. ധോ​ണി​യി​ലെ ലീ​ഡ് കോ​ള​ജി​ൽ ന​ട​ന്ന ദേ​ശീ​യ സ്റ്റാ​റ്റി​സ്റ്റി​ക്സ് ദി​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

റി​ട്ട. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പ​രേ​ത​നാ​യ സി. ​ന​ന്ദ​കു​മാ​റി​ന്‍റെ​യും റി​ട്ട. റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ സു​ഗു​ണ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: വി.​ആ​ർ. വീ​ണ (അ​ധ്യാ​പി​ക, ഒ​ല​വ​ക്കോ​ട് സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ). മ​ക​ൾ: വി.​എ​ച്ച്. ഹി​ത. സ​ഹോ​ദ​രി: എ​സ്.​എ​ൻ. ലാ​ലി​നി.