ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് അ​യി​ലൂ​രി​ൽ ചെ​ണ്ടു​മ​ല്ലികൃ​ഷി തുടങ്ങി
Sunday, June 30, 2024 7:14 AM IST
നെ​ന്മാ​റ: ഓ​ണ​വി​പ​ണി ല​ക്ഷ്യ​മാ​ക്കി അ​യി​ലൂ​ർ കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​ണ്ടു​മ​ല്ലി കൃ​ഷി ആ​രം​ഭി​ച്ചു. ചെ​റി​യ കൃ​ഷി​യി​ട​ങ്ങ​ളി​ൽ പോ​ലും വാ​ണി​ജ്യ അ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി ചെ​യ്ത് ആ​ദാ​യം എ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ക​ർ​ഷ​ക​രെ ബോ​ധ​വാ​ന്മാ​രാ​ക്കാ​നാ​ണ് മാ​തൃ​ക​യാ​യി അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ചെ​ണ്ടു​മ​ല്ലി കൃ​ഷി ആ​രം​ഭി​ച്ച​ത്. പു​തു​ച്ചി ക​ണ്ട​ൻ​കു​ള​ങ്ങ​ര ശ്രീ​വാ​സ്ത​വി​ന്‍റെ സ്ഥ​ല​ത്താ​ണ് ഹൈ​ബ്രി​ഡ് ചെ​ണ്ടു​മ​ല്ലി കൃ​ഷി ഇ​റ​ക്കി​യ​ത്.

അ​ഞ്ചു​സെ​ന്‍റി​ൽ 1500 തൈ​ക​ളാ​ണ് ന​ട്ട​ത്. അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ജീ​ന ചാ​ന്ദ് മു​ഹ​മ്മ​ദ് തൈ​ക​ൾ ന​ട്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഹ്ര​സ്വ​കാ​ല വാ​ണി​ജ്യ കൃ​ഷി രീ​തി​ക​ളെ കു​റി​ച്ച് കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ സി. ​സ​ന്തോ​ഷ്, ജി. ​ദീ​പി​ക എ​ന്നി​വ​ർ ക​ർ​ഷ​ക​ർ​ക്ക് അ​വ​ബോ​ധം ന​ൽ​കി. വ​ത്സ​ല, ഉ​മാ​ദേ​വി, പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി​മാ​രാ​യ എ. ​അ​നി​ൽ​കു​മാ​ർ, കെ. ​സു​ന്ദ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം
അ​ഗ​ളി: അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ട്ട​പ്പാ​ടി ജ​ന​മൈ​ത്രി എ​ക്സൈ​സ് വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. അ​ട്ട​പ്പാ​ടി​യി​ലെ മു​ഴു​വ​ൻ ക​ലാ​ല​യ​ങ്ങ​ളി​ലും വി​മു​ക്തി ക്ല​ബ്ബ് അം​ഗ​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, പി​ടി​എ, പൊ​തു​ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രെ ഉ​ൾ​ക്കൊ​ള്ളി​ച്ചു കൊ​ണ്ടാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ.

ഷോ​ള​യൂ​ർ ഗ​വ. ട്രൈ​ബ​ൽ സ്കൂ​ൾ, മ​ട്ട​ത്തു​ക്കാ​ട് ബ​ഥ​നി സ്കൂ​ൾ, അ​ഗ​ളി ജി​വി​എ​ച്ച്എ​സ്എ​സ്, മ​ല്ലീ​ശ്വ​ര ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, പു​തൂ​ർ ഗ​വ. ഹൈ​സ്കൂ​ൾ, രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ഗ​വ. കോ​ള​ജ്, മ​ട്ട​ത്തു​ക്കാ​ട് ഐ​ടി​ഐ, ചി​റ്റൂ​ർ വി​മ​ലാ​ഭ​വ​ൻ സ്കൂ​ൾ, ജെ​ല്ലി​പ്പാ​റ മൗ​ണ്ട് കാ​ർ​മ​ൽ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. പ്ല​ക്കാ​ർ​ഡ് ക​ളു​മാ​യി റാ​ലി,ഫ്ലാ​ഷ് മോ​ബ്,ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് തു​ട​ങ്ങി​യ​വ ന​ട​ത്തി.

ക​ല്ല​ടി​ക്കോ​ട്: ത​ച്ച​മ്പാ​റ സെ​ന്‍റ് ഡൊ​മി​നി​ക് എ​ൽപി ​സ്കൂ​ളി​ൽ അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധദി​നം ആ​ച​രി​ച്ചു. പ്ര​ത്യേ​ക അ​സം​ബ്ലി ഫ്ലാ​ഷ് മോ​ബ് പോ​സ്റ്റ​ർ നി​ർ​മാ​ണം, വീ​ഡി​യോ പ്ര​ദ​ർ​ശ​നം, ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ, സ​ന്ദേ​ശം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.