വടക്കഞ്ചേരിയില്‌ ഞാ​റ്റു​വേ​ലച്ചന്തയ്ക്കു തുടക്കം
Sunday, June 30, 2024 7:14 AM IST
വ​ട​ക്ക​ഞ്ചേ​രി: ജൈ​വ കാ​ർ​ഷി​ക മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ര​ണ്ട് ദി​വ​സ​ത്തെ കി​സാ​ൻ മേ​ള വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലു​ള്ള പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ തു​ട​ങ്ങി. പി. ​പി. സു​മോ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജ​നി ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ല​ത്തൂ​ർ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ​സ്.​പി. മ​ഞ്ജു, വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സു​രേ​ഷ്, ക​ണ്ണ​മ്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മ​തി ടീ​ച്ച​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​തി​ർ​ന്ന ക​ർ​ഷ​ക​നാ​യ ടി. ​കേ​ശ​വ​നെ ആ​ദ​രി​ച്ചു. ജൈ​വ​കീ​ട​കു​മി​ൾ നാ​ശി​നി​ക​ൾ കൃ​ഷി​യി​ട ഉ​ത്പാ​ദ​ന​വും ഉ​പ​യോ​ഗ​വും എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​റി​ൽ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​കെ. ഷാ​ഹി​ദ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഉ​ച്ച​യ്ക്കു​ശേ​ഷം ന​ട​ന്ന ക​ർ​ഷ​ക​സ​ഭ ഞാ​റ്റു​വേ​ലച്ച​ന്ത കെ.ഡി. പ്ര​സേ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്നു രാ​വി​ലെ 10. 30 ന് ​ന​ട​ക്കു​ന്ന കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും കാ​ർ​ഷി​കമേ​ഖ​ല​യി​ലെ അ​തി​ജീ​വ​ന​വും എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​ർ കാ​ർ​ഷി​കസ​ർ​വ​ക​ലാ​ശാ​ല റി​ട്ട.പ്ര​ഫസർ ഡോ. ​പി. എ​സ്. ജോ​ൺ ന​യി​ക്കും.

ജൈ​വ​കൃ​ഷി​യി​ലെ വി​ജ​യ​ഗാ​ഥ എ​ന്ന വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന യു​വ​ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വ് സ്വ​രൂ​പ് കു​ന്ന​മ്പു​ള്ളി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. കാ​ർ​ഷി​കമേ​ഖ​ല​യി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളാ​യ ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക്, ഭാ​ര​തീ​യ പ്ര​കൃ​തി​ക് കൃ​ഷി പ​ദ്ധ​തി, ക​ർ​ഷ​ക​സ​ഭ ഞാ​റ്റു​വേ​ല, ക ൃഷി​യി​ടാ​ധി​ഷ്ഠി​ത ആ​സൂ​ത്ര​ണ പ​ദ്ധ​തി, നാ​ച്ചുറ​ൽ ഫാ​മിം​ഗ്, കാ​ർ​ബ​ൺ തു​ലി​ത കൃ​ഷി തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ട് സു​ര​ക്ഷി​ത ഭ​ക്ഷ​ണം, മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യം, പ​രി​സ്ഥി​തി സൗ​ഹൃ​ദം എ​ന്നി​വ​യെ കു​റി​ച്ചു​ള്ള അ​വ​ബോ​ധം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​ണ് ജൈ​വകാ​ർ​ഷി​ക മി​ഷ​ൻ. ഉ​ത്പ​ന്ന പ്ര​ദ​ർ​ശ​നം, വി​വി​ധ സ്റ്റാ​ളു​ക​ൾ, വി​പ​ണ​നം, വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.