മാതാപിതാക്കൾ ന​ഷ്ട​പ്പെ​ട്ട കു​രു​ന്നു​ക​ൾ​ക്ക് ത​ണ​ൽ ഒ​രു​ക്കി ന​ന്മ കൂ​ട്ടാ​യ്മ
Sunday, June 30, 2024 7:14 AM IST
അഗ​ളി: ​മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട് അ​നാ​ഥ​രാ​യ മൂ​ന്ന് കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യി അ​ട്ട​പ്പാ​ടി​യി​ലെ ന​ന്മ കൂ​ട്ടാ​യ്മ പു​തുഭ​വ​നം പ​ണി​യു​ന്നു. 2020 മെ​യ് മാ​സ​ത്തി​ൽ പി​താ​വ് ച​ന്ദ്ര​ൻ മാ​താ​വ് ശാ​ന്ത​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്ത​തോ​ടെ​യാ​ണ് കു​ട്ടി​ക​ൾ അ​നാ​ഥ​രാ​യ​ത്.

മു​ക്കാ​ലി പൊ​ന്മ​ല അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം പാ​റ​ക്കെ​ട്ടി​നു മു​ക​ളി​ൽ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ഷെ​ഡ്ഡിലാ​ണ് കു​ട്ടി​ക​ളു​ടെ താ​മ​സം. ച​ന്ദ്ര​ന്‍റെ ആ​ദ്യ ഭാ​ര്യ​യി​ലു​ള്ള മ​ക​ൾ ദേ​വ​കി​യും ഭ​ർ​ത്താ​വ് രാ​ജ​നും ആ​യി​രു​ന്നു കു​ട്ടി​ക​ൾ​ക്ക് ആ​ശ്ര​യം. മൂ​ത്തകു​ട്ടി മ​നോ​ജ് കൂ​ക്കംപാ​ള​യം സ്കൂ​ളി​ൽ ഏ​ഴാം ക്ലാ​സി​ലും ര​ണ്ടാ​മ​ൻ ര​മേ​ശ് ആ​റാം ക്ലാ​സി​ലും പ​ഠി​ക്കു​ന്നു. ഇ​ള​യകു​ട്ടി സു​നി​ത ക​ക്കു​പ്പ​ടി സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

അ​ട്ട​പ്പാ​ടി​യി​ലെ ന​ന്മ കൂ​ട്ടാ​യ്മ​യും കോ​യ​മ്പ​ത്തൂ​ർ റോ​ട്ട​റി ക്ല​ബ്ബും അ​ട്ട​പ്പാ​ടി മി​ഷ​ന്‍റെ അ​ഭ്യു​ത​കാം​ക്ഷി​യാ​യ ജോ​സ് ആ​ൻ​ഡ് ല​യാ​ന കു​ടും​ബ​വും ചേ​ർ​ന്നാ​ണ് ഭ​വ​നം ഒ​രു​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്ക് വീ​ട് വ​യ്ക്കു​ന്ന​തി​നാ​യി പ​ല വാ​തി​ലു​ക​ളും മു​ട്ടി​യെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം.​ ഈ അ​വ​സ​ര​ത്തി​ൽ അ​ഗ​ളി സ്വ​ദേ​ശി​യാ​യ ബി​നു എ​സ്.നാ​യ​ർ സ​ഹാ​യ ഹ​സ്ത​വു​മാ​യി എ​ത്തി.
അ​ദ്ദേ​ഹ​ത്തി​ന്‍റെ കോ​ട്ട​ത്ത​റ ജം​ഗ്ഷ​ൻ സ​മീ​പ​മു​ള്ള മൂ​ന്ന് സ്ഥ​ലം കു​ട്ടി​ക​ൾ​ക്ക് വീ​ടു​വ​യ്ക്കു​ന്ന​തി​നാ​യി സൗ​ജ​ന്യ​മാ​യി ന​ൽ​കി. അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് സോ​മ​ൻ നാ​യ​രു​ടെ ച​ര​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചായി​രു​ന്നു​ ഭൂ​മി കൈ​മാ​റ്റം.
കു​ട്ടി​ക​ൾ മൂ​ന്നു​പേ​രും മൈ​ന​ർ ആ​യ​തി​നാ​ൽ അ​വ​ർ പ​ഠി​ക്കു​ന്ന കൂ​ക്കം പാ​ള​യം ഗ​വ​ൺ​മെന്‍റ് സ്കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ​ഫ് ആ​ന്‍റണി മാ​സ്റ്റ​ർ ര​ക്ഷ​ക​ർ​ത്താ​വാ​യി സ്ഥ​ലം ര​ജി​സ്റ്റ​ർ ചെ​യ്തു.
കുട്ടി​ക​ൾ​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​കു​മ്പോ​ൾ മൂ​ന്നു കു​ട്ടി​ക​ൾ​ക്കും തു​ല്യ അ​വ​കാ​ശം കി​ട്ട​ത്ത​ക്ക വി​ധ​ത്തി​ലാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​സ്തു​ത സ്ഥ​ല​ത്ത് ഇ​ന്ന​ലെ രാ​വി​ലെ 11ന് ​ഭ​വ​ന​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ക​ർ​മം ന​ട​ന്നു. ച​ട​ങ്ങി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ ഫാ​. എം​.ഡി. യൂ​ഹാ​നോ​ൻ റ​മ്പാ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ​ഫ് ആന്‍റണി, കോ​യ​മ്പ​ത്തൂ​ർ റോ​ട്ട​റി ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ൾ, ന​ന്മ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.