കോ​യ​മ്പ​ത്തൂ​ർ റെ​യി​ൽ​വേ സ്റ്റേഷ​നി​ൽ റെ​യ്ഡി​ൽ 50 കി​ലോ ഗു​ഡ്ക പി​ടി​കൂ​ടി
Sunday, June 30, 2024 7:14 AM IST
കോ​യ​മ്പ​ത്തൂ​ർ: ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ക​ഞ്ചാ​വും ഗു​ഡ്ക​യും ക​ട​ത്തു​ന്ന​താ​യി റെ​യി​ൽ​വേ പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റെ​യി​ൽ​വേ പോ​ലീ​സും ജി​ല്ലാ പോ​ലീ​സും ത​മി​ഴ്‌​നാ​ട്ടി​ലെ വി​വി​ധ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ റെ​യ്ഡ് തു​ട​രു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കോ​യ​മ്പ​ത്തൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മെ​ട്രോ​പൊ​ളി​റ്റ​ൻ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 50 കി​ലോ​യോ​ളം വ​രു​ന്ന ഗു​ട്ക ഉ​ത്​പ​ന്ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഉ​ത്ത​രേ​ന്ത്യ​ൻ സ്വ​ദേ​ശി​ക​ളാ​യ പ​ത്തോ​ളം പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം​ചെ​യ്തു വ​രി​ക​യാ​ണ്.