വ​ട​ക്ക​ഞ്ചേ​രി​യി​ൽ സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ൾ​ക്ക് റിഫ്ര​ഷ്മെ​ന്‍റ് കോ​ഴ്സ്
Monday, July 1, 2024 1:09 AM IST
വ​ട​ക്ക​ഞ്ചേ​രി: തു​ട​ർ​ച്ച​യാ​യ മ​ഴ, ജ​ലാ​ശ​യ അ​പ​ക​ട​ങ്ങ​ൾ, വെ​ള്ള​പ്പൊ​ക്കം എ​ന്നി​വ​യെ നേ​രി​ടാ​ൻ വ​ട​ക്ക​ഞ്ചേ​രി ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ​വി​ന്റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​വി​ൽ ഡി​ഫ​ൻ​സ് യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ​ക്ക് മൂ​ന്നു ദി​വ​സ​ത്തെ റി​ഫ്ര​ഷ്മെ​ന്‍റ് കോ​ഴ്സ് ന​ട​ത്തി.

നീ​ന്ത​ൽ പ​രി​ശീ​ല​നം, ജ​ലാ​ശ​യ​ത്തി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മു​ങ്ങി​മ​ര​ണം തു​ട​ങ്ങി​യ​വ​യി​ൽ പാ​ലി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചാ​യി​രു​ന്നു ക്യാ​മ്പ്. വ​ട​ക്ക​ഞ്ചേ​രി ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​എ. ജി​നേ​ഷ്, കോ​-ഓർഡി​നേ​റ്റ​ർ ഫ​യ​ർ റ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ എ​ൻ. ധ​നേ​ഷ്, അം​ജി​ത്ത്, പോ​സ്റ്റ് വാ​ർ​ഡ​ൻ ഫാ​രി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ്കൂ​ബ ഡൈ​വേ​ഴ്സ് പ​രി​ശീ​ല​ക വി​ദ​ഗ്ധ​രാ​യ ഫ​യ​ർ റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​ർ കെ. ​ഗി​രീ​ഷ്, ആ​ർ. ര​ഞ്ജി​ഷ് എ​ന്നി​വ​ർ പ​രി​ശീ​ല​ക​രാ​യി​രു​ന്നു.