കൊ​ച്ചി​യു​ടെ ഓ​ള​പ്പ​ര​പ്പി​ല്‍ ജലവിമാനം പറന്നിറങ്ങി
Monday, November 11, 2024 4:09 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യ്ക്ക് പു​​തു​​കു​​​തി​​​പ്പേ​​​കാ​​​ന്‍ ജ​​ല​​വി​​മാ​​നം (സീ​​​പ്ലെ​​​യി​​​ന്‍) കൊ​​​ച്ചി​​​യു​​​ടെ ഓ​​​ള​​​പ്പ​​​ര​​​പ്പി​​​ല്‍ പ​​​റ​​​ന്നി​​​റ​​​ങ്ങി. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.13ന് ​​​കൊ​​​ച്ചി അ​​​ന്താ​​​രാഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട ജ​​ല​​വി​​മാ​​നം 3.28ന് ​​​കൊ​​​ച്ചി ബോ​​​ള്‍​ഗാ​​​ട്ടി മ​​​റീ​​​ന​​​യി​​​ല്‍ ലാ​​​ന്‍​ഡ് ചെ​​​യ്തു. മൂ​​​ന്നു​​​വ​​​ട്ടം കാ​​​യ​​​ലി​​​ന് ചു​​​റ്റും പ​​​റ​​​ന്ന​​​തി​​​നു​​ശേ​​​ഷ​​​മാ​​​ണ് ബോ​​​ൾ​​​ഗാ​​​ട്ടി മ​​​റീ​​​ന​​​യി​​​ല്‍ ലാ​​​ന്‍​ഡ് ചെ​​​യ്ത​​​ത്.

ബോ​​​ള്‍​ഗാ​​​ട്ടി​​​യി​​​ല്‍നി​​​ന്ന് മാ​​​ട്ടു​​​പ്പെ​​​ട്ടി റി​​​സ​​​ര്‍​വോ​​​യ​​​റി​​​ലേ​​​ക്കു​​​ള്ള സ​​​ര്‍​വീ​​​സി​​​ന്‍റെ പ​​​രീ​​​ക്ഷ​​​ണ​​​പ്പ​​​റ​​​ക്ക​​​ല്‍ ഇ​​​ന്ന് ന​​​ട​​​ക്കും. രാ​​​വി​​​ലെ 10.30ന് ​​​എ​​​റ​​​ണാ​​​കു​​​ളം ബോ​​​ള്‍​ഗാ​​​ട്ടി​​​യി​​​ല്‍ മ​​​ന്ത്രി പി.​​​എ.​​​ മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് ഫ്ലാ​​​ഗ് ഓ​​​ഫ് ചെ​​യ്യും. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11ന് ​​​വി​​​ജ​​​യ​​​വാ​​​ഡ​​​യി​​​ല്‍ നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട ജ​​ല​​വി​​മാ​​നം ഉ​​​ച്ച​​ക​​​ഴി​​​ഞ്ഞ് 2.30ന് ​​​കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി. ജ​​ല​​സ​​ല്യൂ​​ട്ട് ന​​ൽ​​കി സി​​യാ​​ൽ ജ​​ല​​വി​​മാ​​ന​​ത്തെ സ്വീ​​ക​​രി​​ച്ചു.

തു​​​ട​​​ര്‍​ന്ന് ഇ​​​ന്ധ​​​നം നി​​​റ​​​ച്ച ശേ​​​ഷം ബോ​​​ള്‍​ഗാ​​​ട്ടി​​​യി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ട്ടു. ഡി ​​​ഹാ​​​വ് ലാ​​​ന്‍​ഡ് കാ​​​ന​​​ഡ ക​​​മ്പ​​​നി​​​യു​​​ടെ 17 സീ​​​റ്റു​​​ക​​​ളു​​​ള്ള സീ​​​പ്ലെ​​​യി​​​നാ​​​ണ് കൊ​​​ച്ചി​​​യി​​​ല്‍ എ​​​ത്തി​​​യ​​​ത്. ക​​​നേ​​​ഡി​​​യ​​​ന്‍ പൗ​​​ര​​​ന്മാ​​​രാ​​​യ ഡാ​​​നി​​​യ​​​ല്‍ മോ​​​ണ്ട്‌​​​ഗോ​​​മെ​​​റി, റോ​​​ഡ്ഗ​​​ര്‍ ബ്രി​​​ന്‍​ഡ്ജ​​​ര്‍ എ​​​ന്നി​​​വ​​​രാ​​​ണ് പൈ​​​ല​​​റ്റു​​​മാ​​​ര്‍. യോ​​​ഗേ​​​ഷ് ഗാ​​​ര്‍​ഗ്, സ​​​ന്ദീ​​​പ് ദാ​​​സ്, സ​​​യ്യി​​​ദ് ക​​​മ്രാ​​​ന്‍ ഹു​​​സൈ​​​ന്‍, മോ​​​ഹ​​​ന്‍ സിം​​​ഗ് എ​​​ന്നി​​​വ​​​ർ ക്രൂ ​​​അം​​​ഗ​​​ങ്ങ​​​ളും. കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ളം ഡ​​​യ​​​റ​​​ക്‌ടര്‍ ജി. ​​​മ​​​നു​​​വും സീ​​​പ്ലെ​​​യി​​​നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. മ​​​റീ​​​ന​​​യി​​​ലെ​​​ത്തി​​​യ ജ​​ല​​വി​​മാ​​ന​​ത്തി​​ലെ ക്യാ​​​ബി​​​ന്‍ ക്രൂ ​​​അം​​​ഗ​​​ങ്ങ​​​ളെ ടൂ​​​റി​​​സം വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി കെ. ​​​ബി​​​ജു, ഏ​​​വി​​​യേ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു പ്ര​​​ഭാ​​​ക​​​ര്‍, ജി​​​ല്ലാ ക​​​ള​​​ക്‌ടര്‍ എ​​​ന്‍.​​​എ​​​സ്.​​​കെ. ഉ​​​മേ​​​ഷ് തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സ്വീ​​​ക​​​രി​​​ച്ചു.

പ​​​രീ​​​ക്ഷ​​​ണ​​​പ്പ​​​റ​​​ക്ക​​​ല്‍ ഇ​​​ന്ന്; ബോ​ട്ടു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം, ഡ്രോ​ൺ നി​രോ​ധ​നം

കൊ​ച്ചി: ബോ​ള്‍​ഗാ​ട്ടി​യി​ല്‍ നി​ന്ന് ഇ​ടു​ക്കി മാ​ട്ടു​പ്പെ​ട്ടി അ​ണ​ക്കെ​ട്ടി​ലേ​ക്ക് പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ല്‍ ന​ട​ത്തു​ന്ന സീ​പ്ലെ​യി​നി​ന്‍റെ ഫ്‌​ളാ​ഗ് ഓ​ഫ് ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ 11 വ​രെ ബോ​ട്ടു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രി​ക്കും.

ടൂ​റി​സ്റ്റ് ബോ​ട്ട്, മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട്, ടൂ​റി​സ്റ്റ് ബോ​ട്ടു​ക​ള്‍, കെ​എ​സ്‌​ഐ​എ​ന്‍​സി ബോ​ട്ട്, വാ​ട്ട​ര്‍ മെ​ട്രോ, മ​റ്റ് സ്വ​കാ​ര്യ ബോ​ട്ടു​ക​ള്‍ തു​ട​ങ്ങി​യ​വയ്​ക്കെ​ല്ലാം ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ് പ​റ​ഞ്ഞു.

മ​റൈ​ന്‍ ഡ്രൈ​വ് മേ​ഖ​ല, ആ​ദ്യ ഗോ​ശ്രീ പാ​ലം മു​ത​ല്‍​ ബോ​ള്‍​ഗാ​ട്ടി മേ​ഖ​ല വ​രെ​യും വ​ല്ലാ​ര്‍​പാ​ടം മു​ത​ല്‍ കൊ​ച്ചി​ന്‍ പോ​ര്‍​ട്ട് ട്ര​സ്റ്റി​ന്‍റെ ടാ​ങ്ക​ര്‍ ബെ​ര്‍​ത്ത് വ​രെ​യു​മു​ള്ള മേ​ഖ​ല​ക​ളി​ലാ​യി​രി​ക്കും നി​യ​ന്ത്ര​ണം. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഒ​രു ബോ​ട്ടും സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ പാ​ടി​ല്ല. തീ​ര​ദേ​ശ സു​ര​ക്ഷാ സേ​ന​യു​ടെ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും ഈ ​മേ​ഖ​ല​ക​ള്‍. തീ​ര​ദേ​ശ പോ​ലീ​സി​ന്‍റെ​യും ക​ര്‍​ശ​ന സു​ര​ക്ഷ​യു​ണ്ടാ​കും. പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സൈ​റ​ണും ഈ ​സ​മ​യ​ത്തു​ണ്ടാ​കും.

ഡ്രോ​ണ്‍ പ​റ​ത്തു​ന്ന​തും അ​നു​വ​ദി​ക്കി​ല്ല. നി​ല​വി​ല്‍ ഡ്രോ​ണ്‍ നി​രോ​ധി​ത മേ​ഖ​ല​യാ​ണി​ത്. ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. മ​റൈ​ന്‍ ഡ്രൈ​ഡ​വി​ല്‍ എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സി​ന്‍റെ ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​മു​ണ്ടാ​കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.