ആ​കാ​ശ ചി​റ​കി​ലേ​റി വ​യോ​മി​ത്രം അം​ഗ​ങ്ങ​ൾ
Tuesday, November 12, 2024 5:07 AM IST
മ​ര​ട്: മ​ര​ട് ന​ഗ​ര​സ​ഭ​യും കേ​ര​ള സാ​മൂ​ഹ്യ​സു​ര​ക്ഷാ മി​ഷ​നും വ​യോ​മി​ത്രം അം​ഗ​ങ്ങ​ൾ​ക്കാ​യി ആ​കാ​ശ​യാ​ത്ര​യൊ​രു​ക്കി. കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്കാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. 51 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ലെ 40 പേ​രും വ​യോ​ജ​ന​ങ്ങ​ളാ​യി​രു​ന്നു. ലാ​ൽ​ബാ​ഗ് ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ, ക​ബ്ബ​ൻ പാ​ർ​ക്ക്, വി​ധാ​ൻ സൗ​ധ, കോ​മേ​ഴ്‌​സ്യ​ൽ സ്ട്രീ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം സം​ഘം ട്രെ​യി​നി​ൽ എ​റ​ണാ​കു​ള​ത്തേ​ക്ക് മ​ട​ങ്ങി.

60 മു​ത​ൽ 86 വ​രെ വ​യ​സു​ള്ള​വ​ർ വ​രെ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ആ​ശാം​പ​റ​മ്പി​ൽ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ബേ​ബി പോ​ൾ, റി​നി തോ​മ​സ്, ശോ​ഭ ച​ന്ദ്ര​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ പ​ദ്മ​പ്രി​യ വി​നോ​ദ്, ജ​യ ജോ​സ​ഫ്, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഇ. ​നാ​സിം, സൂ​പ്ര​ണ്ട് ജി​ഷ ജോ​ൺ, വ​യോ​മി​ത്രം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ശ്രു​തി മെ​റി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.