കളമശേരിയിൽ സ്നേ​ഹവീ​ടി​ന് ത​റ​ക്ക​ല്ലി​ട്ടു
Monday, November 11, 2024 4:09 AM IST
ക​ള​മ​ശേ​രി:​ കു​ടും​ബ​നാ​ഥ വി​ധ​വ​ക​ളാ​യ​വ​രു​ൾ​പ്പെ​ടെ 30 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു​ക​ൾ നി​ർ​മ്മി​ക്കു​ന്ന​തി​ന് വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ് ആ​വി​ഷ്ക​രി​ച്ച വി​ധ​വ​ക​ൾ​ക്ക് ഒ​പ്പം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ആ​റാ​മ​ത്തെ വീ​ടി​ൻ്റെ ത​റ​ക്ക​ല്ലി​ട്ടു. ക​ള​മ​ശേ​രി വി​ടാ​ക്കു​ഴ​യി​ലെ പ​രേ​ത​നാ​യ തീ​നാ​ട്ടി​ൽ ല​ത്തീ​ഫി​ൻ്റെ ഭാ​ര്യ ന​സീ​മ​ക്കാ​യി നി​ർ​മ്മി​ക്കു​ന്ന വീ​ടി​ന് മ​ന്ത്രി പി.​രാ​ജീ​വാ​ണ് ത​റ​ക്ക​ല്ലി​ട്ട​ത്. ആ​ദ്യ​ഘ​ട്ട​മാ​യി 20 വീ​ടു​ക​ളാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്.

ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ൽ ? കു​ടും​ബ​നാ​ഥ​യാ​യ വി​ധ​വ​ക​ളാ​യ​വ​ർ​ക്കാ​ണ് വീ​ട് ന​ൽ​കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ൽ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന സൗ​ജ​ന്യ ഭ​വ​ന​നി​ർ​മ്മാ​ണ പ​ദ്ധ​തി​യാ​ണ് സ്നേ​ഹ​വീ​ട്. ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​ൻ, കൊ​ച്ചി വി​മാ​ന​ത്താ​വ​ള ക​മ്പ​നി, സു​ഡ്കെ​മി, ഇ​ൻ​കെ​ൽ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. രാ​ജ​ഗി​രി ഫൗ​ണ്ടേ​ഷ​നാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​വഹ​ണം പൂ​ർ​ത്തി​യാ​ക്കു​ക. ഇ​തോ​ടൊ​പ്പം മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​വും ഉ​ൾ​പ്പെ​ടു​ത്തും. ഒ​രാ​ൾ​ക്ക് 8 ല​ക്ഷം രൂ​പ വീ​തം ചെ​ല​വ​ഴി​ച്ചാ​ണ് വീ​ടു​നി​ർ​മ്മാ​ണം.

500 ച. ​അ​ടി​യെ​ങ്കി​ലും വി​സ്തീ​ർ​ണ​മു​ള്ള വീ​ടു​ക​ളാ​ണ് നി​ർ​മ്മി​ക്കു​ന്ന​ത്. സ്നേ​ഹ​വീ​ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 4 വീ​ടു​ക​ളു​ടെ നി​ർ​മ്മാ​ണം നേ​ര​ത്തെ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഒ​രു വീ​ടി​ന്റെ നി​ർ​മ്മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

വി​വി​ധ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന സാ​മൂ​ഹ്യ സു​ര​ക്ഷാ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് 'വി​ധ​വ​ക​ൾ​ക്ക് ഒ​പ്പം' പ​ദ്ധ​തി​യും ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പി.​രാ​ജീ​വ് പ​റ​ഞ്ഞു.
ക​ള​മ​ശേ​രി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ സീ​മ ക​ണ്ണ​ൻ അ​ധ്യ​ക്ഷ​യാ​യി. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ മു​ജീ​ബ് റ​ഹ്മാ​ൻ, കെ.​ബി വ​ർ​ഗീ​സ്, കൗ​ൺ​സി​ല​ർ ടി.​എ ഹ​സൈ​നാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.