സ്കൗട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രു​ത​ൽ പ്രോ​ജ​ക്‌ട്
Saturday, June 22, 2024 3:32 AM IST
മ​റ​യൂ​ർ : സ്കൗ​ട്ട്സ് ആ​ൻഡ് ഗൈ​ഡ്സിന്‍റെ ​നേ​തൃ​ത്വ​ത്തി​ൽ ക​രു​ത​ൽ 2024 എ​ന്ന പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ പ്രോ​ജ​ക്ട് സെ​ന്‍റ് മൈ​ക്കി​ൾ​സ് യുപി സ്കൂ​ളി​ൽ ന​ട​ത്തി.

സം​ഘ​ട​ന സം​സ്ഥാ​ന​ത​ല ഓ​ർ​ഗ​നൈ​സ​ർ സു​ധീ​ഷിന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ട്രീ​സ പോ​ൾ സിഎ​സ്എ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പിടി​എ പ്ര​സി​ഡ​ന്‍റ് ടെ​ൽ​സ​ൻ അ​ഗ​സ്റ്റി​ൻ, ഹെ​ഡ്മി​സ്ട്രസ് സി​സ്റ്റ​ർ സ​ജീ​ന സിഎ​സ്എ​ൻ, മ​നോ​ജ്‌ വേ​ന്ന​മ്പു​റ​ത്ത്, സാ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.