ക​ടു​വ​യെ പി​ടി​ക്കാ​ൻ കൂ​ട് സ്ഥാ​പി​ച്ചു
Friday, June 28, 2024 3:45 AM IST
വ​ണ്ടി​പ്പെ​രി​യാ​ർ: മൂ​ല​ക്ക​യം മാ​ട്ടു​പ്പെ​ട്ടി ആ​റാം ന​മ്പ​ർ ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ക​ണ്ട​തോ​ടെ വ​നം വ​കു​പ്പ് കൂ​ടു സ്ഥാ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ക​ടു​വ​യു​ടെ ദൃ​ശ്യം ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു.

തു​ട​ർ​ന്നാ​ണ് കോ​ട്ട​യം വൈ​ൽ​ഡ് ലൈ​ഫ് ഡി ​എ​ഫ്ഒയു​ടെ നി​ർദേ​ശ​പ്ര​കാ​രം വെ​റ്റ​റി​ന​റി അ​സി. ഡോ​ക്ട​ർ അ​നു​രാ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ല​ക്ക​യം മാ​ട്ടു​പ്പെ​ട്ടി​യി​ൽ ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യു​ള്ള കൂ​ട് സ്ഥാ​പി​ച്ച​ത്.