പ​ട​യ​പ്പ വീ​ണ്ടും ജ​ന​വാ​സമേ​ഖ​ല​യി​ൽ
Friday, June 28, 2024 3:45 AM IST
മൂ​ന്നാ​ർ: ഒ​രു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം കാ​ട്ടു​കൊ​ന്പ​ൻ പ​ട​യ​പ്പ വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​യി​ൽ എ​ത്തി. മൂ​ന്നാ​ർ ചെ​ണ്ടു​വ​ര എ​സ്റ്റേ​റ്റി​ലെ ല​യ​ങ്ങ​ൾ​ക്കു സ​മീ​പ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​ട​യ​പ്പ എ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലാ​യി ത​ല​യാ​ർ, വാ​ഗു​വാ​ര, മ​റ​യൂ​ർ എ​ന്നി​വ​ട​ങ്ങ​ളി​ൽ ചു​റ്റി​ത്തി​രി​ഞ്ഞ പ​ട​യ​പ്പ വീ​ണ്ടും എ​ത്തി​യ​തോ​ടെ മൂ​ന്നാ​റി​ലെ എ​സ്റ്റേ​റ്റു​ക​ളി​ൽ ഉ​ള്ള ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത​യോ​ടെ​യാ​ണ് യാ​ത്ര​ക​ൾ ചെ​യ്യു​ന്ന​ത്.

മൂ​ന്നാ​ർ-ഉ​ടു​മ​ല​പ്പേ​ട്ട് അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​ര​ന്ത​രം പ്ര​ശ്ന​ങ്ങ​ൾ ഉ​യ​ർ​ത്തി​യി​രു​ന്ന പ​ട​യ​പ്പ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി വാ​ഹ​ന​ങ്ങ​ളെ ആ​ക്ര​മി​ക്കു​വാ​ൻ തു​നി​ഞ്ഞി​ട്ടി​ല്ല.