പ​ഞ്ചാ​യ​ത്ത് ബി​ല്ല​ട​ച്ചി​ല്ല: കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ ഫ്യൂ​സ് ഊരി
Thursday, June 27, 2024 3:54 AM IST
കാ​ളി​യാ​ർ: പ​ഞ്ചാ​യ​ത്ത് വൈ​ദ്യു​തി ബി​ല്ല് അ​ട​യ്ക്കാ​ത്ത​തി​നെത്തു​ട​ർ​ന്ന് കാ​ളി​യാ​ർ ബ​സ് സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ചു. ഫ്യു​സ് ഉൗ​രി​യ​തോ​ടെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നി​ലെ വെ​ള്ള​വും വെ​ളി​ച്ച​വും നി​ല​ച്ചു. ബി​ല്ല് അ​ട​യ്ക്കാ​ത്ത​തി​നെത്തു​ട​ർ​ന്ന് ഒ​രു​മാ​സം മു​ന്പാ​ണ് കെഎ​സ്ഇ​ബി അ​ധി​കൃ​ത​ർ ഫ്യു​സ് ഉൗ​രി​മാ​റ്റി​യ​ത്.

എ​ന്നാ​ൽ ബി​ല്ല​ട​യ്ക്കാ​തെ ത​ന്നെ ആ​രോ വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചു. എ​ന്നാ​ൽ വീ​ണ്ടും കെഎ​സ്ഇ​ബി അ​ധി​കൃ​ത​രെ​ത്തി ഫ്യൂ​സ് ഊരി. 786 രൂ​പ മാ​ത്ര​മാ​ണ് ബി​ല്ലി​ന​ത്തി​ൽ വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് അ​ട​യ്ക്കാ​നു​ള്ള​ത്. ഇ​തി​നു പു​റ​മേ വി​ച്ഛേ​ദി​ച്ച വൈ​ദ്യു​തി ബ​ന്ധം അ​നു​മ​തി​യി​ല്ലാ​തെ പു​ന​ഃസ്ഥാ​പി​ച്ച​തി​ന് പി​ഴയട​യ്ക്ക​ണ​മെ​ന്നും കെഎ​സ്ഇ​ബി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കാ​ളി​യാ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ 10.16 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ നി​ർ​മി​ച്ച​ത്. വെ​ള്ളം ഇ​ല്ലാ​ത്ത​തി​നാ​ൽ ശൗ​ചാ​ല​യം വൃ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. അ​തി​നാ​ൽ ഇ​തി​ന്‍റെ പ​രി​സ​രം ദു​ർ​ഗ​ന്ധ പൂ​രി​ത​മാ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.