ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി​യു​ടെ അ​ടി​യ​ന്തര യോ​ഗം ചേ​ർ​ന്നു
Thursday, June 27, 2024 3:54 AM IST
കട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി​യു​ടെ അ​ടി​യ​ന്തര യോ​ഗം ചേ​ർ​ന്നു. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ഗ​ര​സ​ഭ അ​നു​വ​ദി​ച്ച താ​ത്കാ​ലി​ക ഓ​ട്ടോ സ്റ്റാ​ൻ​ഡ് പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന​താ​യി വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി, ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, വ്യാ​പാ​രി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​രാ​തി ന​ൽ​കിയി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് അ​ടി​യ​ന്തര​മാ​യി ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന​ത്.

ന​ഗ​ര​സ​ഭാ ചെ​യ​ർ പേ​ഴ്സ​ൺ ബീ​ന ടോ​മി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളാ​യ എം.സി.​ ബി​ജു, സി​ജു ച​ക്കും​മൂ​ട്ടി​ൽ, ഷാ​ജി പാ​റ​ക്ക​ട​വ്, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ജീ​ഷ് ജേ​ക്ക​ബ്,

ഏ​കോ​പ​ന സ​മി​തി ക​ട്ട​പ്പ​ന യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എം.​കെ. തോ​മ​സ് എ​ന്നി​വ​രും പോ​ലീ​സ്, വി​ല്ലേ​ജ്, പിഡ​ബ്ലു​ഡി ഉ​ദ്യോ​ഗ​സ്ഥ​രും ഓ​ട്ടോ റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളും പ​ങ്കെ​ടു​ത്തു.​ യോ​ഗ​ത്തി​നു ശേ​ഷം പു​തി​യ സ​മി​തി​യം​ഗ​ങ്ങ​ൾ പു​തി​യ ബ​സ്റ്റാ​ൻ​ഡി​ൽ സ​ന്ദ​ർ​ശ​ന​വും ന​ട​ത്തി.