പോ​ക്സോ കേ​സി​ൽ 55കാ​ര​ന് ക​ഠി​ന ത​ട​വ്
Wednesday, June 26, 2024 3:42 AM IST
തൊ​ടു​പു​ഴ: പ​തി​ന​ഞ്ചു​കാ​രി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ 55 കാ​ര​ന് മൂ​ന്നു​വ​ർ​ഷം ക​ഠി​ന​ത​ട​വും അ​ന്പ​തി​നാ​യി​രം രൂ​പ പി​ഴ​യും ശി​ക്ഷ. രാ​ജാ​ക്കാ​ട് പ​ഴ​യ​വി​ടു​തി ചാ​ത്ത​ൻ​പു​ര​യി​ട​ത്തി​ൽ ഷാ​ബു എ​ന്ന സാ​ബു​വി​നെ​യാ​ണ് ദേ​വി​കു​ളം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി എം.​ഐ. ജോ​ണ്‍​സ​ണ്‍ ശി​ക്ഷി​ച്ച​ത്.

പി​ഴ​സം​ഖ്യ അ​ട​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി ആ​റു​മാ​സം കൂ​ടി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ​സം​ഖ്യ​യും ഇ​ടു​ക്കി ഡി​സ്ട്രി​ക്‌ട് ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​ട്ടി​യു​ടെ വി​ക്‌ടിം കോ​ന്പ​ൻ​സേ​ഷ​ൻ സ്കീ​മി​ൽനി​ന്ന് ന​ഷ്ട​പ​രി​ഹാ​ര​വും നൽകാൻ ഉ​ത്ത​ര​വി​ട്ടു.

2023 ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മാ​താ​പി​താ​ക്ക​ൾ ന​ട​ത്തി​യി​രു​ന്ന ക​ട​യി​ൽ കു​ട്ടി മാ​ത്രം ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​മെ​ത്തി പ്ര​തി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ​പെ​ണ്‍​കു​ട്ടി മാ​താ​പി​താ​ക്ക​ളെ വി​വ​രം അ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി പ്ര​തി​യെ പി​ടി കൂ​ടു​ക​യാ​യി​രു​ന്നു. രാ​ജാ​ക്കാ​ട് എ​സ്ഐ​ മി​ഥു​ൻ മാ​ത്യുവാണ്അ​ന്വേ​ഷ​ണം ന​ട​ത്തിയത്.